ഗോവ: ഐഎസ്എല്ലിൽ ജെംഷഡ്പുർ എഫ്സിക്കെതിരേ കേരള ബ്ലാസ്റ്റേഴ്സിന് പരാജയം. രണ്ട് പെനാൽറ്റികൾ വിധി നിർണയിച്ച മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തോറ്റത്. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും കാര്യമായ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞില്ല. നാല് മാറ്റങ്ങളുമായി ഇറങ്ങിയ ബ്ലാസ്റ്റേഴ്സ് പതിവ് താളം തെറ്റിച്ചു. 44-ാം മിനിറ്റിൽ ധനചന്ദ്രെ ഗ്രെഗ്, സ്റ്റുവർട്ടിനെ വീഴ്ത്തിയതിന് ജെംഷഡ്പുരിന് പെനാൽറ്റി ലഭിച്ചു. സ്റ്റുവർട്ട് തന്നെ ആ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ചു. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് കളിയിലേക്ക് തിരിച്ചെത്തും മുമ്പ് അടുത്ത പെനാൽറ്റിയും വന്നു. ഇത്തവണ ലെസ്കോവിച്ചിന്റെ ടാക്കിൾ ആണ് പെനാൽറ്റിയിലേക്ക് എത്തിച്ചത്. ഇതു പനേങ്ക കിക്കിലൂടെ സ്റ്റുവർട്ട് ലക്ഷ്യത്തിലെത്തിച്ചു. രണ്ടു ഗോളിന് പിന്നിൽ ആയതോടെ ബ്ലാസ്റ്റേഴ്സ് തളർന്നു. 54-ാം മിനിറ്റിൽ മൂന്നാം ഗോളും വഴങ്ങി. ചിമയുടെ മനോഹരമായൊരു സ്ട്രൈക്കിലൂടെ ജെംഷഡ്പുർ വിജയമുറപ്പിച്ചു. താരത്തിന്റെ മൂന്നു മത്സരങ്ങളിൽ നിന്നുള്ള മൂന്നാം ഗോളാണിത്. വിജയത്തോടെ ബ്ലാസ്റ്റേഴസിനെ മറികടന്ന് ജെംഷഡ്പുർ രണ്ടാം സ്ഥാനത്തെത്തി. 14 മത്സരങ്ങളിൽ 25 പോയിന്റാണ് ജെംഷഡ്പുരിനുള്ളത്. 14 മത്സരങ്ങളിൽ നിന്ന് 23 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് അഞ്ചാം സ്ഥാനത്തേക്ക് വീണു. Content Highlights: ISL 2021-2022 Kerala Blasters vs Jamshedpur FC
from sports rss feed https://ift.tt/QR0XvoL
via IFTTT
Post Top Ad
Friday, 11 February 2022
രണ്ടു പെനാല്‍റ്റികള്‍ വിധി നിര്‍ണയിച്ചു; ബ്ലാസ്റ്റേഴ്‌സിന് നിരാശ മാത്രം
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment