വിവാഹം, ഇരട്ടക്കുട്ടികളുടെ അമ്മ; നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദീപിക തിരിച്ചെത്തുന്നു - News4Max

Breaking

Post Top Ad

Friday, 11 February 2022

വിവാഹം, ഇരട്ടക്കുട്ടികളുടെ അമ്മ; നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദീപിക തിരിച്ചെത്തുന്നു

ന്യൂഡൽഹി: ഇന്ത്യൻ സ്ക്വാഷ് താരം ദീപിക പള്ളിക്കൽ നാലുവർഷത്തെ ഇടവേളയ്ക്കുശേഷം കോർട്ടിലേക്ക് തിരിച്ചെത്തുന്നു. ഏപ്രിൽ അഞ്ചു മുതൽ ഒമ്പതു വരെ ഗ്ലാസ്ഗോയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പിൽ മുൻ ലോക പത്താം നമ്പർ താരം മത്സരിക്കും. ജോഷന ചിന്നപ്പുമായി ചേർന്ന് ഡബിൾസിലാണ് താരം മത്സരിക്കുക. ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേഷ് കാർത്തിക്കിനെ വിവാഹം കഴിച്ച ദീപിക 2018-ലാണ് കോർട്ട് വിട്ടത്. 2021 ഒക്ടോബറിൽ ദീപികയ്ക്കും കാർത്തിക്കിനും ഇരട്ടക്കുട്ടികൾ പിറന്നു. ഇതോടെ അമ്മയുടെ റോളിൽ തിരക്കിലായിരുന്നു ദീപിക. ഏപ്രിൽ ആകുമ്പോഴേക്കും കുഞ്ഞുങ്ങൾക്ക് ആറു മാസം പൂർത്തിയാകുമെന്നും കഠിന പരിശീലനത്തിലാണെന്നും ദീപിക വ്യക്തമാക്കി. കോവിഡ് പ്രതിസന്ധിയും കാൽമുട്ടിനുണ്ടായ പരിക്കും തിരിച്ചുവരവ് വൈകാൻ കാരണമായെന്നും ദീപിക പറഞ്ഞു. 2014-ൽ ദീപികയും ജോഷ്ന ചിന്നപ്പയും ഉൾപ്പെട്ട സഖ്യം കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്നു. ലോകറാങ്കിങ്ങിൽ പത്താം സ്ഥാനത്തുവരെയെത്തിയ ദീപിക, കോർട്ട് വിടുമ്പോൾ ഇരുപതാം റാങ്കിലായിരുന്നു. റാങ്കിങ്ങിൽ ആദ്യ പത്തിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ്. ഏഷ്യൻ ഗെയിംസിലുൾപ്പെടെ ഒട്ടേറെ മെഡലുകൾ നേടി. And just like that 3 became 5🤍@DineshKarthik and I are very humbled to have been blessed with two beautiful baby boys, Kabir Pallikal Karthik & Zian Pallikal Karthik, and we could not be happier🤍 pic.twitter.com/siyyt3MlUU — Dipika Pallikal (@DipikaPallikal) October 28, 2021 Content Highlights: Dipika Pallikal to participate in World Championships from April Five

from sports rss feed https://ift.tt/Dsi6KL0
via IFTTT

No comments:

Post a Comment

Post Bottom Ad

Pages