ബെംഗളൂരു: ഐപിഎൽ 2022 സീസണ് മുമ്പുള്ള മെഗാതാരലേലത്തിനിടെ തളർന്നുവീണ ശേഷം ആദ്യ പ്രകരണവുമായി ഹ്യൂഗ് എഡ്മെഡെസ്. ശനിയാഴ്ച ഐപിഎൽ മെഗാ താരലേലം നിയന്ത്രിക്കുന്നതിനിടെയാണ് എഡ്മെഡെസ് വേദിയിൽ തളർന്നു വീണത്. ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗയുടെ ലേലം നടക്കുന്നതിനിടെയാണ് അദ്ദേഹം തളർന്നുവീണത്. ഉടൻ തന്നെ ഫ്രാഞ്ചൈസി ഉടമകളും മറ്റ് ജീവനക്കാരും അദ്ദേഹത്തിന് മെഡിക്കൽ സേവനം ലഭ്യമാക്കി. ഇപ്പോഴിതാ തന്റെ ആരോഗ്യം ഭേദമാകാൻ ആശംസയറിയിച്ചവർക്കെല്ലാം നന്ദിയറിയിച്ച് എഡ്മെഡെസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഐപിഎൽ തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ച വീഡിയോയിലാണ് എഡ്മെഡെസിന്റെ പ്രതികരണം. താൻ സുഖമായിരിക്കുന്നുവെന്നും നിലവിലെ സാഹചര്യത്തിൽ 100 ശതമാനം മികവ് പുറത്തെടുക്കാൻ സാധിക്കാത്തതിനാലാണ് രണ്ടാം ദിനത്തിലെ ലേല നടപടികളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. Mr. Hugh Edmeades - the IPL Auctioneer - is fine now 😊 and has a message for all. #TATAIPLAuction @TataCompanies pic.twitter.com/U7uzt6PIMw — IndianPremierLeague (@IPL) February 13, 2022 അതേസമയം തന്റെ അഭാവത്തിൽ ലേല നടപടികൾ നിയന്ത്രിക്കാനെത്തിയ കമന്റേറ്റർ ചാരു ശർമയ്ക്കും അദ്ദേഹം നന്ദിയറിയിച്ചു. രക്തസമ്മർദ്ദം കുറഞ്ഞതാണ് എഡ്മെഡെസ് തളർന്നുവീഴാൻ കാരണം. Content Highlights: Hugh Edmeades who collapsed while conducting ipl auction gave update on his health
from sports rss feed https://ift.tt/wi96oUy
via IFTTT
Post Top Ad
Sunday, 13 February 2022
ആശംസ അറിയിച്ചവര്‍ക്കെല്ലാം നന്ദി; ഹ്യൂഗ് എഡ്മെഡെസിന്റെ പ്രതികരണം
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment