ആര്‍.സി.ബി ലേലത്തില്‍ പിടിച്ചതിനു പിന്നാലെ ചെന്നൈ കിങ്‌സിന് നന്ദിയറിയിച്ച് ഫാഫ് ഡുപ്ലെസി - News4Max

Breaking

Post Top Ad

Sunday, 13 February 2022

ആര്‍.സി.ബി ലേലത്തില്‍ പിടിച്ചതിനു പിന്നാലെ ചെന്നൈ കിങ്‌സിന് നന്ദിയറിയിച്ച് ഫാഫ് ഡുപ്ലെസി

ന്യൂഡൽഹി: ഐപിഎൽ മെഗാ താരലേലത്തിന്റെ ആദ്യ ദിനം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഏഴ് കോടിക്ക് സ്വന്തമാക്കിയതിനു പിന്നാലെ തന്റെ മുൻ ടീമായ ചെന്നൈ സൂപ്പർ കിങ്സിന് നന്ദിയറിയിച്ച് ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസി. സൂപ്പർ കിങ്സിനൊപ്പം കഴിഞ്ഞ 10 വർഷം കളിച്ച താരമാണ് ഡുപ്ലെസി. കഴിഞ്ഞ സീസണിൽ ചെന്നൈക്കായി 16 മത്സരങ്ങളിൽ നിന്ന് 633 റൺസെടുത്ത താരത്തെ പക്ഷേ ചെന്നൈ റിലീസ് ചെയ്യുകയായിരുന്നു. ആർ.സി.ബിയിലെത്തിയ ഡുപ്ലെസി ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് റിപ്പോർട്ടുകൾ. 💔#SuperKingForever @faf1307 pic.twitter.com/rt3MUcOD4o — Chennai Super Kings - Mask P😷du Whistle P🥳du! (@ChennaiIPL) February 13, 2022 സിഎസ്കെ ആരാധകർക്കും സ്റ്റാഫിനും മാനേജ്മെന്റിനും നന്ദിയറിയിക്കുന്നതായി ഡുപ്ലെസി വീഡിയോയിൽ പറഞ്ഞു. ടീമിനൊപ്പം ഒരുപാട് നല്ല ഓർമകളുണ്ടെന്നും ഒപ്പമുള്ള സമയമെല്ലാം നന്നായി ആസ്വദിച്ചിട്ടുണ്ടെന്നും പറഞ്ഞ ഡുപ്ലെസി എല്ലാവരേയും മിസ് ചെയ്യുമെന്നും കൂട്ടിച്ചേർത്തു. Content Highlights: ipl 2022 Faf du Plessis sends emotional message to csk

from sports rss feed https://ift.tt/56zfw2M
via IFTTT

No comments:

Post a Comment

Post Bottom Ad

Pages