ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി; ഇന്ത്യന്‍ യുവതാരത്തിന് ലോക റെക്കോര്‍ഡ്‌ - News4Max

Breaking

Post Top Ad

Friday, 18 February 2022

ഫസ്റ്റ് ക്ലാസ് അരങ്ങേറ്റത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി; ഇന്ത്യന്‍ യുവതാരത്തിന് ലോക റെക്കോര്‍ഡ്‌

കൊൽക്കത്ത: ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടി ലോക റെക്കോർഡ് കുറിച്ച് ഇന്ത്യയുടെ യുവതാരം. രഞ്ജി ട്രോഫിയിൽ മിസോറാമിനെതിരെ ബിഹാറിനായി യുവതാരം സകീബുൽ ഗനി അടിച്ചെടുത്തത് 341 റൺസാണ്.അഞ്ചാമനായി ക്രീസിലെത്തിയ താരം 405 പന്തിൽ 56 ഫോറും രണ്ടു സിക്സും സഹിതമാണ് 341 റൺസ് നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് അരങ്ങേറ്റത്തിൽ ട്രിപ്പിൾ സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോർഡാണ് ഗനി സ്വന്തമാക്കിയത്. ഇതോടെ 2018-19 സീസണിൽ മധ്യപ്രദേശിനായി അരങ്ങേറ്റ മത്സരത്തിൽ പുറത്താകാതെ 267 റൺസ് നേടിയ അജയ് റൊഹേരയുടെ റെക്കോർഡ് പഴങ്കഥയായി. ഹൈദരാബാദിനെതിരേ ആയിരുന്നു റൊഹേരയുടെ പ്രകടനം. മിസോറാമിനെതിരേ അടിച്ചുതകർത്ത 22-കാരനായ ഗനി 387 പന്തിലാണ് ട്രിപ്പിൾ സെഞ്ചുറി പിന്നിട്ടത്. 50 ഫോറുകൾ സഹിതമായിരുന്നു ഇത്. അതായത് 300 റൺസിൽ 200 റൺസും നേടിയത് ഫോറിലൂടെയാണ്. നാലാം വിക്കറ്റിൽ ബാബുൽ കുമാറിനൊപ്പം വലിയ സ്കോറിന്റെ കൂട്ടുകെട്ടും താരം പടുത്തുയർത്തി. 756 പന്തിൽ 538 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. ഇരട്ട സെഞ്ചുറി പിന്നിട്ട ബാബുൽ ക്രീസിൽ തുടരുകയാണ്. ഇരുവരുടേയും പ്രകടനത്തിന്റെ ഹലത്തിൽ ബിഹാറിന്റെ സ്കോർ 600 റൺസ് കടന്നു. ബാബുൽ കുമാറിനൊപ്പമുള്ള കൂട്ടുകെട്ട് രഞ്ജി ട്രോഫി ചരിത്രത്തിലെ നാലാം വിക്കറ്റിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണ്. 1946-47 സീസണിൽ 577 റൺസ് അടിച്ച വിജയ് ഹസാരെ-ഗുൽ മുഹമ്മദ് കൂട്ടുകെട്ടാണ് ഒന്നാം സ്ഥാനത്ത്. രഞ്ജിയിൽ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ട് എന്ന റെക്കോർഡും ബാബുൽ-ഗനി സഖ്യം സ്വന്തമാക്കി. 2016-17 സീസണിൽ മഹാരാഷ്ട്രക്കായി സ്വപ്നിൽ ഗുഗാലെ-അങ്കിത് ബാവ്നെ എന്നിവർ പടുത്തുയർത്തിയ വഴിപിരിയാത്ത 594 റൺസ് കൂട്ടുകെട്ടാണ് ഒന്നാമത്. വിജയ് ഹസാരെ-ഗുൽ മുഹമ്മദ സഖ്യത്തിന്റെ 577 റൺസാണ് രണ്ടാം സ്ഥാനത്തുള്ളത്. Content Highlights: Bihar batter Sakibul Gani scripts world record with a triple hundred on first-class debut

from sports rss feed https://ift.tt/YM824yG
via IFTTT

No comments:

Post a Comment

Post Bottom Ad

Pages