'ഇന്ത്യയിലെ ബന്ധുക്കള്‍ ആവേശം കാട്ടി'; വിവാഹ ക്ഷണക്കത്ത് പരസ്യമായതില്‍ മാക്‌സ്‌വെല്‍ - News4Max

Breaking

Post Top Ad

Friday, 18 February 2022

'ഇന്ത്യയിലെ ബന്ധുക്കള്‍ ആവേശം കാട്ടി'; വിവാഹ ക്ഷണക്കത്ത് പരസ്യമായതില്‍ മാക്‌സ്‌വെല്‍

സിഡ്നി: വിവാഹച്ചടങ്ങിന്റെ തമിഴിലുള്ള ക്ഷണക്കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിൽ പ്രതികരണവുമായി ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെൽ. തീർത്തും സ്വകാര്യമായി വിവാഹം നടത്താനായിരുന്നു ഉദ്ദേശിച്ചതെന്നും ഇന്ത്യയിലെ ബന്ധുക്കളുടെ ആവേശവും ആകാംക്ഷയുമാണ് ക്ഷണക്കത്ത് ചോരുന്നതിലേക്ക് നയിച്ചതെന്നും മാക്സ്വെൽ പറഞ്ഞു. ക്ഷണകത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് ഞെട്ടിച്ചു. തിയ്യതി പരസ്യമായ സാഹചര്യത്തിൽ വിവാഹത്തിന്റെ സുരക്ഷ വർധിപ്പിക്കുമെന്നും ഓസീസ് താരം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഡിജിറ്റൽ മീഡിയ ആയ cricket.com.au-ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. മാർച്ച് 27-ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് തമിഴ് ഭാഷയിൽ പരമ്പരാഗത മഞ്ഞ നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാക്സ്വെല്ലിന്റെ വധു തമിഴ്നാട്ടിൽ വേരുകളുള്ള വിനി രാമനാണ്. മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ് മാമ്പലം സ്വദേശിയാണ്. ഇപ്പോഴും തമിഴ് പാരമ്പര്യം പിന്തുടരുന്നവരാണ് വിനിയുടെ മാതാപിതാക്കൾ. 2017-ൽ പ്രണയത്തിലായ വിനിയുടേയും മാക്സ്വെല്ലിന്റേയും വിവാഹനിശ്ചയം കഴിഞ്ഞ വർഷമായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് വിവാഹം നീണ്ടുപോകുകയായിരുന്നു. തമിഴ് ആചാരപ്രകാരമായിരിക്കും മാർച്ച് 27-ലെ വിവാഹം. Content Highlights: Glenn Maxwell beefs up security for wedding after invite gets leaked

from sports rss feed https://ift.tt/KMoLvBY
via IFTTT

No comments:

Post a Comment

Post Bottom Ad

Pages