വിനിയെ താലി ചാര്‍ത്താന്‍ മാക്‌സ്‌വെല്‍; തമിഴിലുള്ള ക്ഷണക്കത്ത് വൈറല്‍ - News4Max

Breaking

Post Top Ad

Monday, 14 February 2022

വിനിയെ താലി ചാര്‍ത്താന്‍ മാക്‌സ്‌വെല്‍; തമിഴിലുള്ള ക്ഷണക്കത്ത് വൈറല്‍

സിഡ്നി:ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻമാക്സ് വെല്ലിന്റെ വിവാഹ ക്ഷണക്കത്ത് ഏറ്റെടുത്ത് ആരാധകർ. മാർച്ച് 27-ന് നടക്കുന്ന വിവാഹത്തിന്റെ ക്ഷണക്കത്ത് തമിഴ് ഭാഷയിൽ പരമ്പരാഗത മഞ്ഞ നിറത്തിലാണ് അച്ചടിച്ചിരിക്കുന്നത്. ഓസ്ട്രേലിയക്കാരന് എങ്ങനെ തമിഴ് അറിയുന്നു എന്ന് ആശ്ചര്യപ്പെടേണ്ട. മാക്സ്വെല്ലിന്റെ വധു വിനി രാമന്റെ വേരുകൾ ഇങ്ങ് തമിഴ്നാട്ടിലാണ്. മെൽബണിൽ ജനിച്ചു വളർന്ന വിനി ചെന്നൈ വെസ്റ്റ്മാമ്പലം സ്വദേശിയാണ്. ഇപ്പോഴും തമിഴ് പാരമ്പര്യം പിന്തുടരുന്നവരാണ് വിനിയുടെ മാതാപിതാക്കൾ. 2017-ൽ പ്രണയത്തിലായ വിനിയുടേയും മാക്സ്വെല്ലിന്റേയും വിവാഹനിശ്ചയം കഴിഞ്ഞ വർഷമായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്ന് വിവാഹം നീണ്ടുപോകുകയായിരുന്നു. തമിഴ് ആചാരപ്രകാരമായിരിക്കും മാർച്ച് 27-ലെ വിവാഹം. GlennMaxwell marrying Vini Raman. Going by the cute traditional Tamil muhurta patrikai, wed bet there may likely be a TamBram ceremony... Will there be a white gown wedding too? Congratulations Glenn and Vini ! @Gmaxi_32 pic.twitter.com/uJeSjHM1we — Kasturi Shankar (@KasthuriShankar) February 12, 2022 View this post on Instagram A post shared by VINI (@vini.raman) Content Highlights: Glenn Maxwell set to marry his fiancee Vini Raman invitation card in Tamil goes viral

from sports rss feed https://ift.tt/PCaUnYL
via IFTTT

No comments:

Post a Comment

Post Bottom Ad

Pages