10 പന്തില്‍ 50 റണ്‍സ് അടിച്ച രമേശ് കുമാറിനെ വിടാതെ കൊല്‍ക്കത്ത;20 ലക്ഷത്തിന് തട്ടകത്തിലെത്തിച്ചു - News4Max

Breaking

Post Top Ad

Monday, 14 February 2022

10 പന്തില്‍ 50 റണ്‍സ് അടിച്ച രമേശ് കുമാറിനെ വിടാതെ കൊല്‍ക്കത്ത;20 ലക്ഷത്തിന് തട്ടകത്തിലെത്തിച്ചു

ബെംഗളൂരു: ഐപിഎൽ താരലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ രമേശ് കുമാർ എന്ന താരത്തിന്റെ ബാറ്റിങ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. നരെയ്ൻ ജബലാദിയ എന്ന പേരിലും അറിയപ്പെടുന്ന രമേശ് ആഭ്യന്തര ടൂർണമെന്റിൽ അടിച്ചു കസറുന്നതാണ് വീഡിയോയിലുള്ളത്. കോസ്കോ ക്രിക്കറ്റ് കപ്പിൽ 10 പന്തിൽ ഏഴ് സിക്സും രണ്ടു ഫോറുമടക്കം രമേശ് 50 റൺസാണ് അടിച്ചെടുത്തത്. 20 ലക്ഷത്തിന് കൊൽക്കത്തയിൽ എത്തിയ ഈ താരം ഈ ഐപിഎല്ലിന്റെ കണ്ടെത്തെലായേക്കാം എന്നാണ് ആരാധകർ പറയുന്നത്. ടെന്നീസ് ബോൾ ക്രിക്കറ്റ് കളിക്കുന്ന രമേശ് പഞ്ചാബിലെ മാർസ സ്വദേശിയാണെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കൊൽക്കത്തയിൽ നടന്ന ടീമിന്റെ സെലക്ഷൻ ട്രയൽസിൽ താരം പങ്കെടുത്തിരുന്നു. ഇടംകയ്യൻ സ്പിന്നർ കൂടിയായ രമേശിനെ ഓൾറൗണ്ടറായി കളിപ്പിക്കാമെന്ന കണക്കുകൂട്ടലിലാണ് കൊൽക്കത്ത ടീം. I am very happy to know that my friend my classmate Ramesh Kumar who has been selected for Kolkata Knight Riders in IPL. Thank you @KKRiders pic.twitter.com/BXTQFt5lcD — ᏒᎪhuᏞ कश्यप (@kya_dikkat_hai) February 13, 2022 Content Highlights: KKRs Ramesh Kumar picked at IPL 2022 Auction

from sports rss feed https://ift.tt/FTGSPgY
via IFTTT

No comments:

Post a Comment

Post Bottom Ad

Pages