പെനാല്‍റ്റി നഷ്ടപ്പെടുത്തി മെസ്സി, രക്ഷകനായി എംബാപ്പെ; റയലിനെ തകര്‍ത്ത് പിഎസ്ജി - News4Max

Breaking

Post Top Ad

Wednesday, 16 February 2022

പെനാല്‍റ്റി നഷ്ടപ്പെടുത്തി മെസ്സി, രക്ഷകനായി എംബാപ്പെ; റയലിനെ തകര്‍ത്ത് പിഎസ്ജി

പാരിസ്: ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ ഇൻജുറി ടൈമിന്റെ അവസാന മിനിറ്റിൽ നേടിയ ഗോളിൽ സ്പാനിഷ് ക്ലബ്ബ് റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി പിഎസ്ജി (1-0). സമനിലയിലേക്കെന്ന് ഉറപ്പിച്ച മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ കിലിയൻ എംബാപ്പെയാണ് പിഎസ്ജിയുടെ വിജയ ഗോൾ നേടിയത്. പിഎസ്ജിയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ ആതിഥേയർക്ക് തന്നെയായിരുന്നു ആധിപത്യം. എന്നാൽ റയൽ ഗോൾകീപ്പർ തിബോ കോർട്ട്വായുടെ മികവ് അവർക്ക് പലപ്പോഴും രക്ഷയാകുകയായിരുന്നു. 60-ാം മിനിറ്റിൽ എംബാപ്പെയെ കാർവഹാൽ ബോക്സിൽ വീഴ്ത്തിയതിന് റഫറി പിഎസ്ജിക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. എന്നാൽ മെസ്സിയെടുത്ത കിക്ക് തിബോ കോർട്ട്വാ തടുത്തിട്ടു. ഗോൾ പിറക്കാതിരുന്നതോടെ പിഎസ്ജി നെയ്മറെ കളത്തിലിറക്കി. 94-ാം മിനിറ്റിൽ നെയ്മർ നൽകിയ പാസിൽ നിന്നാണ് എംബാപ്പെ ടീമിന്റെ വിജയ ഗോൾ നേടിയത്. മാർച്ച് ഒമ്പതിന് റയലിന്റെ തട്ടകമായ സാന്തിയാഗോ ബെർണവ്യുവിലാണ് രണ്ടാം പാദ മത്സരം. Content Highlights: Champions League Kylian Mbappe Strikes psg edge Over Real Madrid

from sports rss feed https://ift.tt/Mpxqca8
via IFTTT

No comments:

Post a Comment

Post Bottom Ad

Pages