അബുദാബി: ഒമാനെതിരെയുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിൽ മലയാളി താരങ്ങളായ ബാസിൽ ഹമീദ്, സിപി. റിസ്വാൻ എന്നിവരുടെ മികവിൽ യുഎഇക്ക് രണ്ടാം ജയം. മൂന്ന് മത്സരങ്ങളുടെ പരമ്പര യുഎഇ സ്വന്തമാക്കുകയും ചെയ്തു. ഐസിസിലോകകപ്പ് ലീഗ് 2ന്റെ ഭാഗമായാണ് മത്സരങ്ങൾ നടന്നത്. മത്സരത്തിലേയും പരമ്പരയിലേയും താരമായി ഓൾറൗണ്ട് മികവ് പുറത്തെടുത്ത ബാസിൽ ഹമീദ് തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ മത്സരത്തിൽ 33 പന്തിൽ 61 റൺസ് നേടി ബാറ്റ് കൊണ്ട് കരുത്ത് കാണിച്ച ബാസിൽ രണ്ടാം മത്സരത്തിൽ ഓഫ്സ്പിൻ ബൗളിങ്ങിലൂടെ അഞ്ച് വിക്കറ്റ് വീഴ്ത്തി. ആദ്യ മത്സരത്തിൽ രണ്ട് വിക്കറ്റും വീഴ്ത്തിയിരുന്നു. രണ്ടാം മത്സരത്തിൽ റിസ്വാൻ 76 റൺസ് നേടി. കഴിഞ്ഞ വർഷം അയർലൻഡിനെതിരായ മത്സരത്തിൽ റിസ്വാൻ സെഞ്ച്വറി നേടിയിരുന്നു. ലീഗിൽ ഇതുവരെ കളിച്ച ഒൻപത് മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയമുൾപ്പെടെ 12 പോയിന്റ് ആണ് യുഎഇയുടെ സമ്പാദ്യം. ലോകകപ്പിനുള്ള അവസാന റൗണ്ട് യോഗ്യത മത്സരങ്ങളിലേക്ക് പ്രവേശിക്കാനുള്ള യുഎഇയുടെ പ്രതീക്ഷകളും സജീവമായി. ബാസിൽ ഹമീദ് കോഴിക്കോട് കല്ലായി സ്വദേശിയും സി.പി റിസ്വാൻ കണ്ണൂർ തലശ്ശേരി സ്വദേശിയുമാണ്. Content Highlights: kerala born cp rizwan and basil hameed stars in uae victory over oman
from sports rss feed https://ift.tt/Z8bK1Mv
via IFTTT
Post Top Ad
Friday, 11 February 2022
കരുത്തുകാട്ടി ബാസിലും റിസ്‌വാനും; മലയാളി മികവില്‍ ഒമാനെ വീഴ്ത്തി യുഎഇ
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment