മുന്‍നിര തകര്‍ന്നു; ഇന്ത്യയ്ക്ക് മോശം തുടക്കം - News4Max

Breaking

Post Top Ad

Friday, 11 February 2022

മുന്‍നിര തകര്‍ന്നു; ഇന്ത്യയ്ക്ക് മോശം തുടക്കം

അഹമ്മദാബാദ്: വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലെ മൂന്നാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മോശം തുടക്കം. ആദ്യ 10 ഓവറുകൾക്കുള്ളിൽ തന്നെ ഇന്ത്യയ്ക്ക് മൂന്നു വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ രോഹിത് ശർമ (13), വിരാട് കോലി (0), ശിഖർ ധവാൻ (10) എന്നിവരാണ് പുറത്തായത്. നിലവിൽ 17 ഓവർ പിന്നിടുമ്പോൾ മൂന്നിന് 70 റൺസെന്ന നിലയിലാണ് ഇന്ത്യ. ശ്രേയസ് അയ്യരും ഋഷഭ് പന്തുമാണ് ക്രീസിൽ. ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാലു മാറ്റങ്ങളുമായാണ് ഇന്ന് കളത്തിലിറങ്ങിയത്. കെ.എൽ.രാഹുൽ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചാഹൽ, ശാർദുൽ താക്കൂർ എന്നിവർക്ക് പകരം ശിഖർ ധവാൻ, ശ്രേയസ് അയ്യർ, കുൽദീപ് യാദവ്, ദീപക് ചാഹർ എന്നിവർ ടീമിലെത്തി. ഋതുരാജ് ഗെയ്ക്വാദ്, പേസർ ആവേശ് ഖാൻ, രവി ബിഷ്ണോയ് എന്നിവർ ഇതോടെ അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. വിൻഡീസ് നിരയിൽ അകീൽ ഹുസൈനു പകരം ഹെയ്ഡൻ വാർഷ് ഇടംപിടിച്ചു. Content Highlights: India vs West Indies 3rd odi live updates

from sports rss feed https://ift.tt/fx7kPm4
via IFTTT

No comments:

Post a Comment

Post Bottom Ad

Pages