85 റണ്‍സ് മാത്രമെടുത്തിട്ടും 10.75 കോടിയുടെ ലോട്ടറി; 15000 രൂപയുടെ പിസ പാര്‍ട്ടി ഒരുക്കി പുരന്‍ - News4Max

Breaking

Post Top Ad

Wednesday, 16 February 2022

85 റണ്‍സ് മാത്രമെടുത്തിട്ടും 10.75 കോടിയുടെ ലോട്ടറി; 15000 രൂപയുടെ പിസ പാര്‍ട്ടി ഒരുക്കി പുരന്‍

കൊൽക്കത്ത:ഐപിഎൽ താരലേലത്തിൽ പണം വാരിയതിന്റെ സന്തോഷത്തിൽ വെസ്റ്റിൻഡീസ് ടീമിലെ സഹതാരങ്ങൾക്ക് പിസ പാർട്ടി ഒരുക്കി നിക്കോളാസ് പുരൻ. 15000 രൂപയ്ക്ക് 15 പിസയാണ് താരം കൂട്ടുകാർക്കായി വാങ്ങിയത്. ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയുടെ ഭാഗമായി കൊൽക്കത്തയിൽ ടീമിനൊപ്പം ബയോ ബബ്ളിലാണ് പുരൻ. ബയോ ബബ്ളിനുള്ളിൽ പാർട്ടി ഒരുക്കുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ടീം താമസിക്കുന്ന ഹോട്ടലിലെ ഷെഫിനോട് പ്രത്യേകം പറഞ്ഞ് 15 പിസകൾ തയ്യാറാക്കുകയായിരുന്നു. പിസ അടങ്ങിയ ബോക്സുകൾ സാനിറ്റൈസ് ചെയ്താണ് ഹോട്ടൽ അധികൃതർ പുരന് കൈമാറിയത്. ഈ ആഘോഷത്തിന് പിന്നാലെ പുരന് ഷോക്കേൽക്കുകയും ചെയ്തു. തൊട്ടടുത്ത ദിവസം മൊബൈൽ ചാർജറിൽ നിന്നാണ് താരത്തിന് ഷോക്കേറ്റത്. കൈയിലുള്ള ചാർജർ കേടുവന്നതോടെ ഹോട്ടൽ അധികൃതരിൽ നിന്ന് താരം പുതിയ ചാർജർ വാങ്ങുകയായിരുന്നു. സാനിറ്റൈസ് ചെയ്ത ഈ ചാർജർ ഉണങ്ങുന്നതിന് മുമ്പ് ഉപയോഗിച്ചതാണ് ഷോക്കിന് കാരണം. ഐപിഎൽ താരലേലത്തിൽ ആരാധകരെ ഞെട്ടിച്ചാണ് സൺറൈസേഴ്സ് ഹൈദരാബാദ് വിൻഡീസ് ബാറ്ററെ വാങ്ങിയത്. കഴിഞ്ഞ സീസണിൽ പഞ്ചാബ് കിങ്സിനായി 7.72 ശരാശരിയിൽ വെറും 85 റൺസ് മാത്രമാണ് പുരൻ നേടിയത്. എന്നിട്ടും താരത്തെ 10.75 കോടി രൂപ മുടക്കി ഹൈദരാബാദ് തട്ടകത്തിലെത്തിച്ചു. Content Highlights: West Indies Star Nicholas Poorans Rs 15,000 Pizza Party Over SunRisers Hyderabad Move

from sports rss feed https://ift.tt/UGycwxd
via IFTTT

No comments:

Post a Comment

Post Bottom Ad

Pages