ബെംഗളൂരു: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റനായിരുന്ന വിരാട് കോലി തന്റെ ക്ഷണം സ്വീകരിച്ച് ഹൈദരാബാദിലെ ടോളി ചൗക്കിയിലെ വീട്ടിലേക്ക് വന്ന സംഭവം ഓർത്തെടുത്ത് പേസർ മുഹമ്മദ് സിറാജ്. കോലി ഹൈദരാബാദിലെ തന്റെ വീട്ടിലേക്ക് വന്നത് ജീവിതത്തിലെ ഏറ്റവും മികച്ച സർപ്രൈസായിരുന്നുവെന്ന് സിറാജ് പറഞ്ഞു. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരിക്കൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം അംഗങ്ങളെ സിറാജ് തന്റെ വീട്ടിലേക്ക് വിരുന്നിനായി ക്ഷണിച്ചു. ബിരിയാണി ഒരുക്കിവെച്ചായിരുന്നു ആ ക്ഷണം. എന്നാൽ പുറംവേദന കാരണം തനിക്ക് വരാൻ കഴിയില്ലെന്ന് കോലി അറിയിച്ചു. ഇത് തനിക്ക് വലിയ വിഷമമായെന്നും സിറാജ് പറഞ്ഞു. ആർസിബിയിൽ നിന്ന് എല്ലാവരേയും ഞാൻ എന്റെ വീട്ടിലേക്ക് അത്താഴത്തിനായി ക്ഷണിച്ചിരുന്നു. ഞാൻ ഹോട്ടലിൽ നിന്ന് നേരേ വീട്ടിലേക്ക് പോയി. എന്നാൽ അദ്ദേഹത്തെ (കോലി) വിളിച്ചപ്പോൾ കടുത്ത പുറംവേദനയാണെന്നും തനിക്ക് വരാൻ സാധിക്കില്ലെന്നുമായിരുന്നു കോലി പറഞ്ഞത്. ഞാൻ അദ്ദേഹത്തോട് വിശ്രമിക്കാൻ പറഞ്ഞു. അല്ലാതെ ഞാൻ മറ്റെന്ത് പറയാനാണ്. എന്നാൽ എല്ലാവരും വന്നപ്പോൾ കോലിയും കാറിൽ നിന്നിറങ്ങുന്നത് കണ്ടു. എല്ലാവരും ഉണ്ടായിരുന്നു, പിപി ഭായ് (പാർഥിവ് പട്ടേൽ), ചാഹൽ ഭായ് അങ്ങനെ എല്ലാവരും. ഞാൻ ഭയ്യയുടെ (കോലി) അടുത്തേക്ക് ഓടി, അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് ആയിരുന്നു അത്. കാരണം ഭയ്യ വരില്ലെന്നായിരുന്നു പറഞ്ഞത്. വിരാട് കോലി ടോളി ചൗക്കിയിലേക്ക് വന്നിരിക്കുന്നു. അത് വലിയ വാർത്തയാകുകയും ചെയ്തു,സിറാജ് പറഞ്ഞു. ഐപിഎല്ലിൽ കളിക്കാനാരംഭിച്ചപ്പോൾ തന്റെ ജീവിതമാകെ മാറിയത് എങ്ങനെയെന്നും സിറാജ് പറഞ്ഞു. ഇത്തവണ ആർസിബി നിലനിർത്തിയ മൂന്ന് കളിക്കാരിൽ ഒരാൾ സിറാജാണ്. എനിക്ക് ബുദ്ധിമുട്ടുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ, അച്ഛൻ ഓട്ടോ ഓടിക്കുകയായിരുന്നു. എനിക്ക് ആകെഒരു പ്ലാറ്റിന (ബൈക്ക്) മാത്രമേ ഉണ്ടായിരുന്നുള്ളൂ. അച്ഛൻ പെട്രോളടിക്കാൻ എനിക്ക് 60 രൂപ തരുമായിരുന്നു. അത് കൊണ്ട് ഞാൻ എന്റെ വീട്ടിൽ നിന്ന് വളരെ അകലെയുള്ള ഉപ്പൽ സ്റ്റേഡിയത്തിലെത്തും. ഐപിഎല്ലിലേക്കെത്തിയതോടെ ആ പ്രയാസങ്ങളെല്ലാം അവസാനിച്ചു. അച്ഛൻ ഓട്ടോ ഓടിക്കുന്നത് നിർത്തി. അമ്മ വീട്ടുജോലികൾ ചെയ്യുന്നതും അവസാനിപ്പിച്ചു. വാടകയ്ക്കുള്ള താമസവും ഞങ്ങൾ നിർത്തി. പുതിയൊരു വീട് വാങ്ങി. എനിക്ക് ഇനി ജീവിതത്തിൽ മറ്റൊന്നും വേണ്ട. അച്ഛനും അമ്മയും സ്വന്തമായി ഒരു വീട്ടിൽ സന്തോഷത്തോടെ കഴിയണമെന്നത് മാത്രമായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. ഐപിഎൽ എനിക്ക് പ്രശസ്തി നേടിത്തന്നു. നിരവധി ആളുകളെ കാണുകയും സംസാരിക്കുകയും ചെയ്യുന്നതിലൂടെ സാമൂഹിക വലയത്തിലാകുവാനുള്ള വഴികൾ അതെന്നെ പഠിപ്പിച്ചു. കുറേയെറെ കാര്യങ്ങൾ ഞാൻ പഠിച്ചു. അതിനെല്ലാം കാരണം ഐപിഎല്ലാണ്, സിറാജ് വ്യക്തമാക്കി. Content Highlights: ipl 2022 Mohammed Siraj recalled the incident when Kohli visited his house
from sports rss feed https://ift.tt/XGgzSR0
via IFTTT
Post Top Ad
Friday, 18 February 2022
Home
sports sports rss feed
അന്ന് കോലി എന്റെ വീട്ടില്‍ വന്നു; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസായിരുന്നു അത്
അന്ന് കോലി എന്റെ വീട്ടില്‍ വന്നു; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സര്‍പ്രൈസായിരുന്നു അത്
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment