കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് നാലു വിക്കറ്റുകൾ നഷ്ടം. അർധ സെഞ്ചുറി നേടിയ വിരാട് കോലിയാണ് അവസാനം പുറത്തായത്. 41 പന്തിൽ നിന്ന് 52 റൺസെടുത്താണ് താരം പുറത്തായത്. 14 ഓവർ പിന്നിടുമ്പോൾ നാലിന് 110 റൺസെന്ന നിലയിലാണ് ഇന്ത്യ. ഇഷാൻ കിഷൻ (2), ക്യാപ്റ്റൻ രോഹിത് ശർമ (18 പന്തിൽ 19), സൂര്യകുമാർ യാദവ് (8) എന്നിവരാണ് നേരത്തെ പുറത്തായ താരങ്ങൾ. നേരത്തെ ടോസ് നേടിയ വെസ്റ്റിൻഡീസ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ മത്സരം ജയിച്ച ടീമിനെ തന്നെ ഇന്ത്യ നിലനിർത്തിയപ്പോൾ വിൻഡീസ് ടീമിൽ ഫാബിയാൻ അലന് പകരം ജേസൺ ഹോൾഡർ ഇടംപിടിച്ചു. ആദ്യമത്സരത്തിൽ ജയിച്ച ഇന്ത്യക്ക് ഈ മത്സരംകൂടി നേടിയാൽ പരമ്പര സ്വന്തമാക്കാം. Content Highlights: India vs West Indies 2nd t20 Live Updates
from sports rss feed https://ift.tt/oMUPvrQ
via IFTTT
Post Top Ad
Friday, 18 February 2022
അര്‍ധ സെഞ്ചുറിയുമായി കോലി; 100 കടന്ന് ഇന്ത്യ
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment