ബെംഗളൂരു: ഐപിഎൽ ടീം രാജസ്ഥാൻ റോയൽസിനെ ട്വന്റി-20 ലോകകപ്പിൽ അവസാന ഓവറിൽ തകർപ്പൻ ബാറ്റിങ്ങിലൂടെ വെസ്റ്റിൻഡീസിനെ വിജയത്തിലെത്തിച്ച കാർലോസ് ബ്രാത്വെയ്റ്റിനോട് ഉപമിച്ച് ഇന്ത്യയുടെ മുൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. യുട്യൂബ് ചാനലിലെ വീഡിയോയിൽ രാജസ്ഥാന്റെ മികവിന് പത്തിൽ എട്ടു മാർക്കും ചോപ്ര നൽകി. രാജസ്ഥാൻ റോയൽസിന്റെ പ്രകടനത്തിന് ഞാൻ എട്ടു മാർക്ക് നൽകുന്നു. അവസാന ഓവറിൽ അവർ നാല് ഫോർ അടിച്ചിരിക്കുന്നു. 2016 ട്വന്റി-20 ലോകകപ്പ് ഫൈനലിൽ കാർലോസ് ബ്രാത്വെയ്റ്റിന്റെ പ്രകടനം പോലെ ആയിരുന്നു അത്. കാരണം അഞ്ചു കോടി രൂപ മുതൽ മുടക്കിലാണ് അവർ നാല് മികച്ച വിദേശ താരങ്ങളെ ടീമിലെത്തിച്ചത്. ലേലത്തിന്റെ സ്വഭാവംതന്നെ അവർ മാറ്റിമറിച്ചു. ഇപ്പോൾ അവർ കെട്ടുറപ്പുള്ള ടീമായി. ജോസ് ബട്ലർ, യശ്വസി ജയ്സ്വാൾ, ദേവ്ദത്ത് പടിക്കൽ, സഞ്ജു സാംസൺ എന്നീ നാല് താരങ്ങൾ അണിനിരക്കുമ്പോൾ അവരുടെ മുൻനിര എങ്ങനെയായിരിക്കും എന്നത് കാത്തിരുന്ന് കാണണം. മധ്യനിരയിൽ അവർക്ക് ഷിമ്രോൻ ഹെറ്റ്മെയറും റസ്സി വാൻഡർ ദസനമുണ്ട്. ബൗളിങ്ങിൽ അശ്വിനും ചാഹലിനും ഒപ്പം പ്രസിദ്ധ് കൃഷ്ണയും ട്രെന്റ് ബോൾട്ടുമുണ്ട്. നഥാൻ കോൾട്ടർനൈലിനേയും വേണമെങ്കിൽ കളിപ്പിക്കാം. ആകാശ് ചോപ്ര വിശകലനം ചെയ്യുന്നു. താരലേലത്തിന്റെ ക്ലൈമാക്സിൽ നാലു താരങ്ങളെയാണ് രാജസ്ഥാൻ ഒറ്റയടിക്ക് സ്വന്തമാക്കിയത്. മറ്റു ഫ്രാഞ്ചൈസികളുടെ പോക്കറ്റ് കാലിയായപ്പോഴാണ് ന്യൂസീലൻഡ് ഓൾറൗണ്ടറർമാരായ ജിമ്മി നീഷാം, ഡാരിൽ മിച്ചൽ, ഓസീസ് പേസർ നഥാൻ കോൾട്ടർനൈൽ, ദക്ഷിണാഫ്രിക്കൻ ബാറ്റർ റസ്സി വാൻഡർ ദസൻ എന്നിവരെ രാജസ്ഥാൻ അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കിയത്. 4 minute mein overseas double! 😂🤭 pic.twitter.com/ikO6eB5WQ5 — Rajasthan Royals (@rajasthanroyals) February 13, 2022 Content Highlights: Aakash Chopra rates the Rajasthan Royals 8/10 for their picks at the IPL 2022 Auction
from sports rss feed https://ift.tt/FM0hRbL
via IFTTT
Post Top Ad
Monday, 14 February 2022
Home
sports sports rss feed
ക്ലൈമാക്‌സില്‍ അഞ്ചു കോടിക്ക് നാല് താരങ്ങള്‍; രാജസ്ഥാന്‍ ബ്രാത്‌വെയ്റ്റാണെന്ന് ആകാശ് ചോപ്ര
ക്ലൈമാക്‌സില്‍ അഞ്ചു കോടിക്ക് നാല് താരങ്ങള്‍; രാജസ്ഥാന്‍ ബ്രാത്‌വെയ്റ്റാണെന്ന് ആകാശ് ചോപ്ര
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment