വെല്ലിങ്ടൺ: ഇക്കഴിഞ്ഞ ഐപിഎൽ മെഗാതാരലേലം ലോരകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർ കുത്തിയിരുന്ന് കണ്ട ലേലമായിരുന്നു. ലേലത്തിന് രജിസ്റ്റർ ചെയ്ത താരങ്ങളും ആരാധകരുമെല്ലാം ഇതിൽ ഉൾപ്പെടും. ന്യൂസീലൻഡ് ക്രിക്കറ്റ് താരം ഡാരിൽ മിച്ചൽ തന്റെ ഭാര്യയ്ക്കൊപ്പമായിരുന്നു ടിവിയിൽ ലേലം കണ്ടത്. എന്നാൽ ആദ്യ റൗണ്ടിൽ ആരും വാങ്ങാതിരുന്നതോടെ ഇനി തന്നെ ആരും വാങ്ങിക്കില്ലെന്ന് കരുതി ടിവിയും ഓഫ് ചെയ്ത് ഉറങ്ങാൻ പോയി. ഉണർന്നെണീറ്റപ്പോൾ അറിഞ്ഞത് തന്നെ രാജസ്ഥാൻ റോയൽസ് ടീമിലെടുത്ത കാര്യമാണ്. അത് വല്ലാത്തൊരു അനുഭവമായിരുന്നു. ഞാനും ഭാര്യയും ഒന്നിച്ചാണ് ലേലം കണ്ടത്. ആദ്യം എന്ന ആരും എടുത്തില്ല. അതോടെ ഇനി ആരും ടീമിലെടുക്കില്ലെന്നും ഐപിഎല്ലിൽ കളിക്കാൻ സാധിക്കില്ലെന്നും കരുതി ഉറങ്ങാൻ പോയി. എന്നാൽ ഉണർന്നെണീറ്റപ്പോൾ കാണുന്നത് എന്നെ രാജസ്ഥാൻ റോയൽസ് ടീമിലെടുത്തു എന്ന വാർത്തയാണ്. - ന്യൂസീലൻഡ് ക്രിക്കറ്റ് ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിൽ മിച്ചൽ പറയുന്നു. Whats it like to be picked up in the @IPL Auction for the first time? Find out from @dazmitchell47 who will be joining @rajasthanroyals this season and hear from bowling coach @shanejurgo about the benefits of players getting experience in the IPL. #CricketNation pic.twitter.com/EnOGZLXbiE — BLACKCAPS (@BLACKCAPS) February 15, 2022 ലേലത്തിൽ കൃത്യമായ പദ്ധതികളോടെ ഇടപെട്ട രാജസ്ഥാൻ റോയൽസ് അവസാന മിനിറ്റുകളിൽ തകർപ്പൻ വാങ്ങലുകളാണ് നടത്തിയത്. അതിലൊന്ന് 75 ലക്ഷം രൂപയ്ക്ക് മിച്ചലിനെ ടീമിലെത്തിച്ചതായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്വന്റി 20 ലീഗായ ഐപിഎല്ലിന്റെ ഭാഗമാകാൻ കാത്തിരിക്കുകയാണെന്നും മികച്ച താരങ്ങൾക്കൊപ്പം കളിക്കാൻ സാധിക്കുന്നത് വലിയ നേട്ടമാണെന്നും മിച്ചൽ കൂട്ടിച്ചേർത്തു. Content Highlights: ipl 2022 Mega Auction Daryl Mitchell slept thinking he remained unsold
from sports rss feed https://ift.tt/DX2ifTY
via IFTTT
Post Top Ad
Thursday, 17 February 2022
Home
sports sports rss feed
ആദ്യം ആരും വാങ്ങിയില്ല, ഐപിഎല്‍ സ്വപ്‌നം ഉപേക്ഷിച്ച് ഉറങ്ങാന്‍ പോയി; ഉണര്‍ന്നപ്പോള്‍ റോയല്‍സില്‍
ആദ്യം ആരും വാങ്ങിയില്ല, ഐപിഎല്‍ സ്വപ്‌നം ഉപേക്ഷിച്ച് ഉറങ്ങാന്‍ പോയി; ഉണര്‍ന്നപ്പോള്‍ റോയല്‍സില്‍
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment