മുംബൈ ഇന്ത്യന്‍സ് 5.25 കോടി വിളിച്ച ഖലീലിനെ കിട്ടിയത് ഡല്‍ഹിക്ക്; അവതാരകന് സംഭവിച്ചത് അബദ്ധമോ? - News4Max

Breaking

Post Top Ad

Wednesday, 16 February 2022

മുംബൈ ഇന്ത്യന്‍സ് 5.25 കോടി വിളിച്ച ഖലീലിനെ കിട്ടിയത് ഡല്‍ഹിക്ക്; അവതാരകന് സംഭവിച്ചത് അബദ്ധമോ?

ബെംഗളൂരു: ഐപിഎൽ താരലേലത്തിനിടെ അവതാരകന് സംഭവിച്ച ഒരു അബദ്ധം സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇന്ത്യൻ പേസ് ബൗളർ ഖലീൽ അഹമ്മദിനെ ലേലംചെയ്യുന്ന സമയത്താണ് അവതാരകൻ ചാരു ശർമ്മയ്ക്ക് അബദ്ധം സംഭവിച്ചത്. ഇതോടെ 5.25 കോടി രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ എത്തേണ്ട താരം ഡൽഹി ക്യാപിറ്റൽസിലേക്ക് പോയി. ഐപിഎൽ താരലേലത്തിന്റെ നേരത്തെ നിശ്ചയിച്ചിരുന്ന അവതാരകൻ ലണ്ടനിൽ നിന്നുള്ള ഹ്യൂഗ് എഡ്മെഡെസ് കുഴഞ്ഞു വീണതിനെ തുടർന്ന് പകരക്കാരനായി എത്തിയതായിരുന്നു ചാരു ശർമ. ക്രിക്കറ്റ് കമന്റേറ്ററും പ്രോ കബഡി ലീഗ് ഡയറക്ടറുമായ ചാരു മികച്ച രീതിയിൽതന്നെ ലേല നടപടികളുടെ നിയന്ത്രണം ഏറ്റെടുത്തു. എന്നാൽ അതിനിടയിൽ ഒരു ആശയക്കുഴപ്പമുണ്ടാകുകയായിരുന്നു. ഖലീൽ അഹമ്മദിനായി ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യൻസും തമ്മിലായിരുന്നു മത്സരം. ഇരുടീമുകളും ആവേശത്തോടെ അഞ്ചു കോടി വരെ താരത്തിനായി വിളിച്ചു. തൊട്ടടുത്ത വിളിയിൽ മുംബൈ 5.25 കോടി ചെലവാക്കാൻ തയ്യാറായി. അടുത്തത് ഡൽഹിയുടെ ഊഴമായിരുന്നു. 5.50 കോടി വിളിക്കാൻ കൈ ഉയർത്തിയ ഡൽഹിയുടെസഹ ഉടമസ്ഥൻ കിരൺ ഗാന്ധി പിന്നീട് തീരുമാനം മാറ്റി. ഇനി വിളിക്കുന്നില്ലെന്ന് അറിയിച്ചു. ഇതോടെ അവതാകരൻ ചാരു ആശയക്കുഴപ്പത്തിലായി. 5.25 കോടി വിളിച്ചത് ഡൽഹി ക്യാപിറ്റൽസ് ആണെന്ന് ചാരു അനൗൺസ് ചെയ്തു. 5.50 കോടി വിളിക്കുന്നോ എന്ന് മുംബൈ ഇന്ത്യൻസിനോട് ചോദിക്കുകയും ചെയ്തു. ഇനി കയറ്റി വിളിക്കാൻ താത്പര്യമില്ലെന്ന് മുംബൈ അറിയിച്ചു. ഇതോടെ മുംബൈ വിളിച്ച 5.25 കോടി രൂപയ്ക്ക് ഡൽഹി ഖലീലിനെ സ്വന്തമാക്കി. ഇതിന്റെ വീഡിയോ നിരവധി പേർ സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുന്നുണ്ട്. ചാരു ശർമയ്ക്ക് സംഭവിച്ച അബദ്ധത്തിൽ ഒരു കളിക്കാരൻ ഒരു സീസൺ മുഴുവൻ കളിക്കേണ്ട ടീം തന്നെ മാറിപ്പോയി എന്ന് ആരാധകർ പറയുന്നു. pic.twitter.com/JB7D4E7ods — Addicric (@addicric) February 14, 2022 pic.twitter.com/IstzQf64ch — Addicric (@addicric) February 14, 2022 Content Highlights: IPL 2022 auction Charu Sharma makes huge blunded

from sports rss feed https://ift.tt/JBcAvYU
via IFTTT

No comments:

Post a Comment

Post Bottom Ad

Pages