രാജ്കോട്ട്: രഞ്ജി ട്രോഫിയിൽ മേഘാലയക്കെതിരായ മത്സരത്തിൽ കേരളത്തിന്റെ ഒന്നാമിന്നിങ്സ് ലീഡ് 200 റൺസ് പിന്നിട്ടു. ഓപ്പണർമാരായ രോഹൻ എസ് കുന്നുമ്മൽ, പി രാഹുൽ എന്നിവരുടെ സെഞ്ചുറിക്ക് പിന്നാലെ ക്യാപ്റ്റൻ സച്ചിൻ ബേബി അർധ സെഞ്ചുറി കണ്ടെത്തി. നിലവിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 358 റൺസെന്ന നിലയിലാണ് കേരളം. 19 റൺസോടെ വത്സലും എട്ടു റൺസുമായി സിജോമോൻ ജോസഫുമാണ് ക്രീസിൽ. ആദ്യം ദിനം രോഹൻ കുന്നുമ്മലിന്റെ സെഞ്ചുറി കണ്ട രാജ്കോട്ടിൽ രണ്ടാം ദിനം രാഹുലും മൂന്നക്കം പിന്നിട്ടു. 239 പന്തിൽ 17 ഫോറും ഒരു സിക്സും സഹിതം 147 റൺസ് രാഹുൽ അടിച്ചെടുത്തു. സച്ചിൻ ബേബി ആറു ഫോറിന്റെ അകമ്പടിയോടെ 113 പന്തിൽ നിന്ന് 56 റൺസ് നേടി. മൂന്നാം വിക്കറ്റിൽ ഇരുവരും 96 റൺസ് കൂട്ടുകെട്ടുണ്ടാക്കി. സച്ചിനെ പുറത്താക്കി നഫീസാണ് ഈ സഖ്യം പിരിച്ചത്. പിന്നാലെ രാഹുലിനെ ആര്യൻ, ആകാശ് കുമാറിന്റെ കൈയിലെത്തിച്ചു. വിഷ്ണു വിനോദിന് അധികം ആയുസുണ്ടായിരുന്നില്ല. 17 പന്ത് നേരിട്ട് നാല് റൺസെടുത്ത വിഷ്ണുവിനെ ആര്യൻ ബൗൾഡാക്കി. ഒരു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെന്ന നിലയിൽ രണ്ടാം ദിനം കളി തുടങ്ങിയ കേരളത്തിന് 14 റൺസ് കൂട്ടിച്ചേർത്തപ്പോഴേക്കും ജലജ് സക്സേനയെ നഷ്ടമായിരുന്നു. 15 പന്തിൽ 10 റൺസാണ് ജലജ് നേടിയത്. അരങ്ങേറ്റത്തിൽ ഏദനും തിരിച്ചുവരവിൽ ശ്രീശാന്തും തിളങ്ങി നേരത്തെ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത കേരളം ഒന്നാമിന്നിങ്സിൽ മേഘാലയയെ 40.5 ഓവറിൽ 148 റൺസിന് എറിഞ്ഞൊതുക്കി. അരങ്ങേറ്റ മത്സരം കളിച്ച ഏദൻ ആപ്പിൾ ടോം നാല് വിക്കറ്റും മനു കൃഷ്ണൻ മൂന്നു വിക്കറ്റും വീഴ്ത്തി. നീണ്ട ഇടവേളയ്ക്കു ശേഷം ക്രിക്കറ്റിൽ തിരിച്ചെത്തിയ വെറ്ററൻ പേസർ എസ് ശ്രീശാന്ത് രണ്ട് വിക്കറ്റുമെടുത്തു. ഒരു വിക്കറ്റ് ബേസിൽ തമ്പിക്കാണ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മേഘാലയ്ക്ക് പുനീത് ബിഷ്ടിന്റെ അർധ സെഞ്ചുറിയാണ് കരുത്തായത്. 90 പന്തിൽ 19 ഫോറിന്റെ അകമ്പടിയോടെ പുനീത് അടിച്ചെടുത്തത് 93 റൺസാണ്. പുനീതിന് പുറമേ രണ്ടക്കം കണ്ടത് 26 റൺസെടുത്ത കിഷൻ ലിങ്ദോയും 15 റൺസെടുത്ത ചിരാഗ് ഖുരാനയും മാത്രമാണ്. അരങ്ങേറ്റത്തിലെ ആദ്യ പന്തിൽതന്നെ വിക്കറ്റെടുത്ത ഏദൻ ഒമ്പത് ഓവറിൽ രണ്ട് മെയ്ഡനുകൾ സഹിതം 41 റൺസ് വിട്ടുകൊടുത്താണ് നാല് വിക്കറ്റ് വീഴ്ത്തിയത്. 11 ഓവറിൽ മൂന്നു മെയ്ഡൻ ഉൾപ്പെടെ 34 റൺസ് വിട്ടുകൊടുത്താണ് മനു കൃഷ്ണൻ മൂന്നു വിക്കറ്റെടുത്തത്. മേഘാലയയുടെ വാലറ്റത്തെ ചുരുട്ടിക്കെട്ടിയ ശ്രീശാന്ത് 11.5 ഓവറിൽ വഴങ്ങിയത് 40 റൺസാണ്. ബൗളർമാർ പുറത്തെടുത്ത മികവ് ബാറ്റിങ് നിരയും ആവർത്തിക്കുന്നതാണ് പിന്നീട് രാജ്കോട്ടിൽ കണ്ടത്. ട്വന്റി-20 ശൈലിയിൽ അടിച്ചുതകർത്ത ഓപ്പണർ രോഹൻ എസ് കുന്നുമ്മൽ 107 റൺസ് നേടി. 97 പന്തിൽ 17 ഫോറും ഒരു സിക്സും സഹിതമാണ് രോഹൻ 107 റൺസെടുത്തത്. വെറും 73 പന്തിൽ നിന്നാണ് കേരള ഓപ്പണർ സെഞ്ചുറി പൂർത്തിയാക്കിയത്. ഓപ്പണിങ് വിക്കറ്റിൽ രാഹുലിനൊപ്പം 214 പന്തിൽ നിന്ന് 201 റൺസിന്റെ കൂട്ടുകെട്ടുമുണ്ടാക്കി. Content Highlights: Ranji Trophy Cricket Kerala vs Meghalaya Day 2
from sports rss feed https://ift.tt/lhupRb3
via IFTTT
Post Top Ad
Friday, 18 February 2022
Home
sports sports rss feed
രോഹന് പിന്നാലെ രാഹുലിനും സെഞ്ചുറി, സച്ചിന് അര്‍ധ സെഞ്ചുറി; കേരളത്തിന്റെ ലീഡ് 200 റണ്‍സ് പിന്നിട്ടു
രോഹന് പിന്നാലെ രാഹുലിനും സെഞ്ചുറി, സച്ചിന് അര്‍ധ സെഞ്ചുറി; കേരളത്തിന്റെ ലീഡ് 200 റണ്‍സ് പിന്നിട്ടു
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment