100 ട്വന്റി 20 മത്സരങ്ങള്‍; പൊള്ളാര്‍ഡിന് വിന്‍ഡീസ് റെക്കോഡ് - News4Max

Breaking

Post Top Ad

Friday, 18 February 2022

100 ട്വന്റി 20 മത്സരങ്ങള്‍; പൊള്ളാര്‍ഡിന് വിന്‍ഡീസ് റെക്കോഡ്

കൊൽക്കത്ത: ഇന്ത്യയ്ക്കെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ കളത്തിലിറങ്ങിയതിനു പിന്നാലെ അപൂർവ നേട്ടം സ്വന്തമാക്കി വെസ്റ്റിൻഡീസ് ക്യാപ്റ്റൻ കിറോൺ പൊള്ളാർഡ്. വിൻഡീസിനായി 100 ട്വന്റി 20 മത്സരങ്ങൾ കളിക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് പൊള്ളാർഡ് സ്വന്തമാക്കിയത്. ലോക ക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ താരവുമാണ് പൊള്ളാർഡ്. 100 ട്വന്റി 20-കളിൽ നിന്ന് 1561 റൺസും 42 വിക്കറ്റുകളും പൊള്ളാർഡ് നേടിയിട്ടുണ്ട്. മത്സരത്തിനു മുമ്പായി വിൻഡീസ് ടീം പൊള്ളാർഡിനെ ആദരിക്കുകയും ചെയ്തു. ജേസൺ ഹോൾഡറാണ് പൊള്ളാർഡിന് 100-ാം മത്സരത്തിൽ പ്രത്യേക തൊപ്പി സമ്മാനിച്ചത്. നിക്കോളാസ് പുരൻ ജേഴ്സിയും സമ്മാനിച്ചു. Congratulations to West Indies Skipper @KieronPollard55, who is all set to play his 100th T20 International.@Paytm #INDvWI pic.twitter.com/DVe1qt0ADJ — BCCI (@BCCI) February 18, 2022 വിൻഡീസിനായി 91 മത്സരങ്ങൾ കളിച്ച ഡ്വെയ്ൻ ബ്രാവോയാണ് ഈ നേട്ടത്തിൽ പൊള്ളാർഡിന് പിന്നിലുള്ളത്. ക്രിസ് ഗെയ്ൽ രാജ്യത്തിനായി കളിച്ചത് 79 ട്വന്റി 20-കളാണ്. Content Highlights: Kieron Pollard becomes 1st West Indies player to play 100 t20

from sports rss feed https://ift.tt/7wWQ4EN
via IFTTT

No comments:

Post a Comment

Post Bottom Ad

Pages