വില്ലനായി കോവിഡ്; ഐ.എസ്.എല്ലിലെ മോഹന്‍ ബഗാന്‍-ഒഡിഷ മത്സരം നീട്ടിവെച്ചു - News4Max

Breaking

Post Top Ad

Saturday, 8 January 2022

വില്ലനായി കോവിഡ്; ഐ.എസ്.എല്ലിലെ മോഹന്‍ ബഗാന്‍-ഒഡിഷ മത്സരം നീട്ടിവെച്ചു

പനാജി: കോവിഡ് ഭീഷണിമൂലം ഐ.എസ്.എല്ലിൽ ഇന്ന് നടക്കേണ്ടിയിരുന്ന എ.ടി.കെ മോഹൻ ബഗാൻ-ഒഡിഷ എഫ്.സി മത്സരം നീട്ടിവെച്ചു. മോഹൻ ബഗാനിലെ ഒരു താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചതോടെയാണ് മത്സരം നീട്ടിവെച്ചത്. ഐ.എസ്.എല്ലിന്റെ ഔദ്യോഗിക പേജിലൂടെയാണ് വാർത്ത പുറത്തുവന്നത്. മത്സരത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ഏത് താരത്തിനാണ് കോവിഡ് ബാധിച്ചതെന്ന് പുറത്തുവിട്ടിട്ടില്ല. താരം ഐസൊലേഷനിൽ പ്രവേശിച്ചു. ടീം അംഗങ്ങളെയും സ്റ്റാഫിനെയും വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കും. Match 53 of #HeroISL 2021-22 between @atkmohunbaganfc and @OdishaFC has been postponed.#ATKMBOFC #LetsFootball pic.twitter.com/05AiUMQQc0 — Indian Super League (@IndSuperLeague) January 8, 2022 നിലവിൽ ഒൻപത് മത്സരങ്ങളിൽ നിന്ന് 15 പോയന്റുള്ള എ.ടി.കെ മോഹൻ ബഗാൻ പോയന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് 13 പോയന്റ് നേടിയ ഒഡിഷ ഏഴാം സ്ഥാനത്ത് തുടരുന്നു. Content Highlights: ISL match between ATK Mohun Bagan, Odisha FC postponed due to COVID-19

from sports rss feed https://ift.tt/3q58I39
via IFTTT

No comments:

Post a Comment

Post Bottom Ad

Pages