ആരാധകര്‍ക്ക് നിരാശ; ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ സച്ചിന്‍ കളിക്കില്ല - News4Max

Breaking

Post Top Ad

Saturday, 8 January 2022

ആരാധകര്‍ക്ക് നിരാശ; ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ സച്ചിന്‍ കളിക്കില്ല

മുംബൈ: ആരാധകർ നെഞ്ചോട് ചേർത്ത ലെജൻഡ്സ് ലീഗ് ക്രിക്കറ്റിന്റെ പുതിയ സീസണിൽ ഇതിഹാസതാരം സച്ചിൻ തെണ്ടുൽക്കർ പങ്കെടുക്കില്ല. സച്ചിന്റെ കീഴിലുള്ള എസ്.ആർ.ടി മാനേജ്മെന്റ് ആൻഡ് പ്രൈവറ്റ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. ലീഗിന്റെ പ്രചരണാർഥം ബോളിവുഡ് സൂപ്പർതാരം അമിതാഭ് ബച്ചൻ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നാലെയാണ് എസ്.ആർടി മാനേജ്മെന്റ് തീരുമാനം അറിയിച്ചത്. സച്ചിൻ മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് അമിതാഭ് ബച്ചൻ വീഡിയോയിലൂടെ പറഞ്ഞിരുന്നു. കഴിഞ്ഞ സീസണിൽ സച്ചിൻ നയിച്ച ഇന്ത്യ ലെജൻഡ്സാണ് ലെജൻഡ്സ് ക്രിക്കറ്റ് ലീഗിൽ കിരീടം നേടിയത്. ക്രിക്കറ്റിൽ നിന്ന് വിരമിച്ച താരങ്ങളെ അണിനിരത്തിയാണ് ലീഗ് നടക്കുന്നത്. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്ത സച്ചിൻ ആരാധകരുടെ മനം കവർന്നിരുന്നു. സച്ചിനൊപ്പം യുവരാജ് സിങ്, വീരേന്ദർ സെവാഗ്,മുഹമ്മദ് കൈഫ്, യൂസഫ് പഠാൻ, ഇർഫാൻ പഠാൻ തുടങ്ങിയ പ്രമുഖ താരങ്ങളും അണിനിരന്നിരുന്നു. ഫൈനലിൽ ശ്രീലങ്ക ലെജൻഡ്സിനെ തകർത്ത് ഇന്ത്യ കിരീടത്തിൽ മുത്തമിട്ടു. ഇത്തവണ ഇന്ത്യ ലെജൻഡ്സിന് പകരം ഇന്ത്യ മഹാരാജാസ് എന്ന ടീമാണ് ലീഗിൽ പങ്കെടുക്കുക. മുഹമ്മദ് കൈഫ്, സ്റ്റ്യൂവർട്ട് ബിന്നി തുടങ്ങിയ താരങ്ങൾ ഇതിനോടകം ടീമിലിടം നേടിയിട്ടുണ്ട്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള വിരമിച്ച ക്രിക്കറ്റ് താരങ്ങളാണ് ലീഗിൽ പങ്കെടുക്കുക. 2022 ജനുവരി 20 ന് മസ്കറ്റിൽ വെച്ചാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. Content Highlights: Sachin Tendulkar not part of Legends League Cricket, clarifies SRT Sports Management

from sports rss feed https://ift.tt/3HP3vCz
via IFTTT

No comments:

Post a Comment

Post Bottom Ad

Pages