സ്റ്റോക്ക്‌സിനും ബെയര്‍സ്‌റ്റോയ്ക്കുമെതിരേ അധിക്ഷേപം; മൂന്ന് കാണികളെ പിടിച്ച് പുറത്താക്കി അധികൃതര്‍ - News4Max

Breaking

Post Top Ad

Saturday, 8 January 2022

സ്റ്റോക്ക്‌സിനും ബെയര്‍സ്‌റ്റോയ്ക്കുമെതിരേ അധിക്ഷേപം; മൂന്ന് കാണികളെ പിടിച്ച് പുറത്താക്കി അധികൃതര്‍

സിഡ്നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിനിടെ ഇംഗ്ലീഷ് താരങ്ങളായ ബെൻ സ്റ്റോക്ക്സിനെയും ജോണി ബെയർസ്റ്റോയേയും അധിക്ഷേപിച്ച മൂന്ന് കാണികളെ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി. ടെസ്റ്റിന്റെ മൂന്നാം ദിനമായിരുന്ന വെള്ളിയാഴ്ച കളി നടക്കുന്നതിനിടെയായിരുന്നു സംഭവം. സിഡ്നി മോണിങ് ഹെറാൾഡാണ് താരങ്ങൾക്കെതിരേ കാണികളിൽ നിന്നുണ്ടായ മോശം പെരുമാറ്റത്തിന്റെ വീഡിയോ പുറത്തുവിട്ടത്. മൂന്നാം ദിനം ചായക്ക് ശേഷം മൈതാനത്തേക്കിറങ്ങുമ്പോഴായിരുന്നു ഇത്. സ്റ്റോക്ക്സിനോട് നീ തടിച്ചല്ലോ എന്ന് കാണികളിൽ ഒരാൾ പറയുന്നത് വീഡിയോയിലുണ്ട്. മറ്റൊരാൾ ബെയർസ്റ്റോയോട് നിങ്ങളുടെ ജമ്പർ അഴിച്ച് മാറ്റൂ, ഭാരം കുറയ്ക്കൂ എന്നാണ് പറഞ്ഞത്. സ്റ്റോക്ക്സ് ഇതിനോട് പ്രതികരിച്ചില്ലെങ്കിലും, കാണികളുടെ പരാമർശം കേട്ട് കോണിപ്പടികൾ ഇറങ്ങിവരുന്നതിനിടെ ഒന്ന് നിന്നു. എന്നാൽ ബെയർസ്റ്റോ മിണ്ടാതിരുന്നില്ല. അത് ശരി, തിരിഞ്ഞ് നിന്ന്, നേരേ വിട്ടോ എന്നായിരുന്നു താരം ഇവരോട് പ്രതികരിച്ചത്. ഇതിനു ശേഷമാണ് കാണികളെ അധികൃതർ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കുന്നത്. മൂന്നാം ദിവസത്തിന്റെ അവസാനം താൻ സെഞ്ചുറി നേടി മടങ്ങിവരുന്നത് കാണാൻ അവർ അവിടെ ഉണ്ടായിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിരുന്നതായി ബെയർസ്റ്റോ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. ഓസ്ട്രേലിയക്കെതിരേ ഒന്നാം ഇന്നിങ്സിൽ നാലിന് 36 റൺസെന്ന നിലയിൽ തകർന്ന ഇംഗ്ലണ്ടിനെ കരകയറ്റിയ ഇരുവരുടെയും കൂട്ടുകെട്ടിനിടെയായിരുന്നു ഈ മോശം സംഭവം. അഞ്ചാം വിക്കറ്റിൽ ഇരുവരും ചേർന്ന് 128 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇംഗ്ലണ്ടിനെ ഫോളോ ഓൺ എന്ന നാണക്കേടിൽ നിന്ന് രക്ഷിച്ചത് ഈ കൂട്ടുകെട്ടാണ്. സെഞ്ചുറി നേടിയ ബെയർസ്റ്റോ 158 പന്തിൽ നിന്ന് 113 റൺസെടുത്തപ്പോൾ 91 പന്തിൽ നിന്ന് 1 സിക്സും 9 ഫോറുമടക്കം 66 റൺസായിരുന്നു സ്റ്റോക്ക്സിന്റെ സമ്പാദ്യം. Content Highlights: the ashes three evicted from scg abusing jonny bairstow and ben stokes

from sports rss feed https://ift.tt/3t4pd1z
via IFTTT

No comments:

Post a Comment

Post Bottom Ad

Pages