കല്ല്യാണങ്ങള്‍ക്കായി വിളിയോടുവിളി; യു.എസിലേക്ക് മുങ്ങി നീരജ് ചോപ്ര - News4Max

Breaking

Post Top Ad

Wednesday, 5 January 2022

കല്ല്യാണങ്ങള്‍ക്കായി വിളിയോടുവിളി; യു.എസിലേക്ക് മുങ്ങി നീരജ് ചോപ്ര

ന്യൂഡൽഹി: പരിശീലനത്തിനായി ഇന്ത്യ വിട്ട് യു.എസിലേക്ക് പോയത് നാട്ടിലെ വിവാഹ ക്ഷണങ്ങളിൽ നിന്ന് രക്ഷപ്പെടാനെന്ന് ഇന്ത്യയുടെ ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ടോക്യോ ഒളിമ്പിക്സിനുശേഷം മറ്റ് മത്സരങ്ങളിലൊന്നും പങ്കെടുക്കാതിരുന്ന നീരജ് അടുത്തിടെ ഫിറ്റ്നസ് വീണ്ടെടുക്കാനും പരിശീലനത്തിനുമായി യു.എസിലേക്ക് പോയിരുന്നു. ഇത് നാട്ടിലെ വിവാഹ ക്ഷണങ്ങൾ മൂലമുണ്ടാകുന്ന ശ്രദ്ധതിരിയൽ ഒഴിവാക്കാനും പരിശീലനത്തിൽ പൂർണമായും ശ്രദ്ധിക്കാനും വേണ്ടിയാണെന്നാണ് നീരജ് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. Thank you all for your warm wishes 😊 pic.twitter.com/CEehuK4S5z — Neeraj Chopra (@Neeraj_chopra1) December 24, 2021 ടോക്യോ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്കായി സ്വർണം നേടിയതിനു പിന്നാലെ രാജ്യത്തിന്റെ ശ്രദ്ധ നീരജിലായിരുന്നു. ഇതോടെ ഉത്തരവാദിത്തങ്ങളും കൂടി. വിവിധ പരിപാടികളിലും വിവാഹങ്ങളിലും പങ്കെടുക്കാനുള്ള ക്ഷണങ്ങളും ഇക്കാലത്തിനിടയ്ക്ക് കൂടിവന്നു. ഞങ്ങൾ, കായികതാരങ്ങൾ ഞങ്ങളുടെ കരിയറിലെ ഭൂരിഭാഗം സമയവും കുടുംബങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും വേറിട്ടുനിൽക്കുകയും മത്സരങ്ങൾക്കായി പരിശീലിക്കുകയും ചെയ്യുന്നവരാണ്. എന്നാൽ ഒളിമ്പിക് മെഡൽ നേടിയതിനു ശേഷം പെട്ടെന്ന് ഞാൻ കുറേയേറെ ആളുകളെ കണ്ടുമുട്ടാനാരംഭിച്ചു. എനിക്കു ചുറ്റും നിന്ന് അവർ സന്തോഷം പങ്കുവെച്ചു, പ്രശംസകൾ ചൊരിഞ്ഞു. എന്നാൽ അവ പലപ്പോഴും പ്രതീക്ഷകളുടെ ഭാരത്തിലേക്ക് നയിക്കുകയും അതുവഴി അത്ലറ്റുകൾക്കിടയിൽ അനാവശ്യമായ സമ്മർദ്ദം സൃഷ്ടിക്കുകയും അത് പിന്നെ മാനസികാരോഗ്യത്തെ ബാധിക്കാൻ തുടങ്ങുകയും ചെയ്യും. അതിനാൽ നിങ്ങൾ ശീലിച്ച അവസ്ഥയിലേക്ക് മടങ്ങേണ്ടത് ആവശ്യമാണ്. പരിശീലനത്തിലേക്ക് മടങ്ങിയതിന് ശേഷം ഞാൻ വീണ്ടും കൂടുതൽ ആശ്വാസം കണ്ടെത്തുകയാണ്. - നീരജ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഹരിയാനയിൽ (ചോപ്രയുടെ നാട്) ശൈത്യകാലം ആരംഭിച്ചുകഴിഞ്ഞു. അവിടെ വിവാഹ സീസണാണിത്. അതിനാൽ തന്നെ പല വിവാഹങ്ങൾക്കും എനിക്ക് ക്ഷണമുണ്ട്. അതെല്ലാം എന്നെ തളർത്തിയിരുന്നു. ഇപ്പോൾ ഞാൻ സന്തോഷവാനാണ്. ഇവിടെ യു.എസിൽ എനിക്കിപ്പോൾ ശ്രദ്ധ വ്യതിചലിക്കാതെ മനസ്സമാധാനത്തോടെ പരിശീലിക്കാൻ കഴിയുന്നുണ്ട്. - നീരജ് കൂട്ടിച്ചേർത്തു. Content Highlights: neeraj chopra revealed that he fleed away from india because of wedding invitations

from sports rss feed https://ift.tt/3EXPuAG
via IFTTT

No comments:

Post a Comment

Post Bottom Ad

Pages