രണ്ട് മീറ്റ് റെക്കോഡോടെ 81-ാം അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റിന് തുടക്കം - News4Max

Breaking

Post Top Ad

Wednesday, 5 January 2022

രണ്ട് മീറ്റ് റെക്കോഡോടെ 81-ാം അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റിന് തുടക്കം

മൂഡബിദ്രി (മംഗളൂരു): രണ്ട് മീറ്റ് റെക്കോഡോടെ 81-ാം അഖിലേന്ത്യാ അന്തഃസർവകലാശാല അത്ലറ്റിക് മീറ്റിന് മൂഡബിദ്രിയിൽ തുടക്കം. ആദ്യ ഇനമായ 10,000 മീറ്റർ ഓട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ മംഗളൂരു സർവകലാശാലയുടെ ആദേശ് യാദവ് 29.15.46 മിനിറ്റുകൊണ്ട് ഫിനിഷ് ചെയ്ത് മീറ്റ് റെക്കോഡോടെ സ്വർണം നേടി. നരേന്ദ്ര പ്രതാപ് സിങ് 2020 ൽ സ്ഥാപിച്ച റെക്കോഡാണ് (29.42.19 ) ആദേശ് യാദവ് മറികടന്നത്. ജനനായക് ഷാ സർവകലാശാലയിലെ ആരിഫ് അലി രണ്ടാമതെത്തി ( 29.18.82). ഇതും മീറ്റ് റെക്കോഡാണ്. മൂന്നാമതായി ഫിനിഷിങ് ലൈൻ തൊട്ട രാം വിനോദ് യാദവ് (29.27.45) ട്രാക്ക് മാറി ഓടിയതായി കണ്ടെത്തിയതോടെ അയോഗ്യനായി. ഇതോടെ മഹാറിഷി ദയാൽ സർവകലാശാലയിലെ ശുഭം സിന്ധു വെങ്കലം സ്വന്തമാക്കി (29.46.39). ആൽവാസ് കോളജിലെ ബി.എസ്സി. വിദ്യാർഥിയായ ആദേശ് യാദവ് കഴിഞ്ഞവർഷത്തെ റെക്കോഡ് ജേതാവ് നരേന്ദ്ര പ്രതാപ് സിങ്ങിന്റെ സുഹൃത്തും കോളേജ് ഹോസ്റ്റലിലെ സഹവാസിയുമായിരുന്നു. കഴിഞ്ഞതവണ 5000 മീറ്ററിൽ നരേന്ദ്ര സ്വർണമണിഞ്ഞപ്പോൾ ആദേശിനായിരുന്നു വെള്ളി. നരേന്ദ്രയുടെ പരിശീലകനായ വിജയേന്ദ്ര സിങ് തന്നെയാണ് ആദേശിനേയും പരിശീലിപ്പിക്കുന്നത്. രണ്ടാംദിനമായ ബുധനാഴ്ച ഏഴ് ഫൈനലുകളുണ്ട്. ഹൈജമ്പിൽ കാലിക്കറ്റ് സർവകലാശാലയുടെ മുഹമ്മദ് ജസീം, എം.ജി.യുടെ ടി.എൻ. ദിൽഷിത് എന്നിവരിലാണ് കേരളത്തിന്റെ പ്രതീക്ഷ. ട്രിപ്പിൾ ജമ്പിൽ കാലിക്കറ്റിന്റെ സി.ഡി. അഖിൽകുമാർ, എം.ജി.യുടെ ആകാശ് എം. വർഗീസ് എന്നിവരും മെഡൽപ്രതീക്ഷ നൽകുന്നുണ്ട്. Content Highlights: 81st all india inter university athletic meet kicks off with two meet record

from sports rss feed https://ift.tt/3HFm5gn
via IFTTT

No comments:

Post a Comment

Post Bottom Ad

Pages