ബൊപ്പണ്ണ-രാംകുമാര്‍ സഖ്യം അഡ്‌ലെയ്ഡ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ - News4Max

Breaking

Post Top Ad

Saturday, 8 January 2022

ബൊപ്പണ്ണ-രാംകുമാര്‍ സഖ്യം അഡ്‌ലെയ്ഡ് ടെന്നീസ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍

അഡ്ലെയ്ഡ്: ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-രാംകുമാർ രാമനാഥൻ സഥ്യം അഡ്ലെയ്ഡ് എ.ടി.പി 250 ടെന്നീസ് ടൂർണമെന്റിന്റെ ഫൈനലിൽ. പുരുഷ വിഭാഗം ഡബിൾസ് സെമി ഫൈനലിൽ നാലാം സീഡായ ടോമിസ്ലാവ് ബർകിച്ച്-സാന്റിയാഗോ ഗോൺസാലസ് സഖ്യത്തെ അട്ടിമറിച്ചാണ് ഇന്ത്യൻ ടീം ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. മെക്സിക്കൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കാണ് ബൊപ്പണ്ണ-രാംകുമാർ സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ: 6-2, 6-4. ഫൈനലിൽ ക്രൊയേഷ്യയുടെ ഇവാൻ ഡോഡിജ്-ബ്രസീലിന്റെ മാഴ്സെലോ മെലോ സഖ്യത്തെയാണ് ബൊപ്പണ്ണയും രാംകുമാറും നേരിടുക. 41 കാരനായ ബൊപ്പണ്ണയും യുവതാരം രാംകുമാറും മികച്ച പ്രകടനമാണ് ടൂർണമെന്റിലുടനീളം കാഴ്ചവെച്ചത്. അട്ടിമറികളിലൂടെയാണ് ടീം ഫൈനൽ വരെയെത്തിയത്. ഇതാദ്യമായാണ് രാംകുമാറും ബൊപ്പണ്ണയും ഡബിൾസ് മത്സരത്തിൽ കൈകോർക്കുന്നത്. ഒരുമിച്ച് പങ്കെടുത്ത ആദ്യ ടൂർണമെന്റിൽ തന്നെ ഫൈനലിലെത്താനും ഇവർക്ക് സാധിച്ചു.ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് ഇന്ത്യൻ ടീം ഫൈനലിലേക്ക് കുതിച്ചത്. Content Highlights: Rohan Bopanna-Ramkumar Ramanathan pair cruise to final in Adelaide

from sports rss feed https://ift.tt/31E50Ev
via IFTTT

No comments:

Post a Comment

Post Bottom Ad

Pages