സിഡ്നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരേ അഞ്ചാം ദിനം ചെറുത്ത് നിന്ന് സമനില സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീമിന് സോഷ്യൽ മീഡിയയുടെ അഭിന്ദനം. അഞ്ചാം ദിനം മഴമൂലം ഒരു മണിക്കൂറോളം കളിമുടങ്ങിയെങ്കിലും ഓസീസ് ബൗളർമാർ ഉയർത്തിയ വെല്ലുവിളി മറികടന്നായിരുന്നു ഇംഗ്ലണ്ടിന്റെ സമനില നേട്ടം. രണ്ടാം ഇന്നിങ്സിൽ 102 ഓവറുകൾ ബാറ്റ് ചെയ്ത ഇംഗ്ലണ്ട്, കളിയവസാനിക്കുമ്പോൾ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 270 റൺസെന്ന നിലയിലായിരുന്നു. വാലറ്റത്ത് 34 പന്തുകൾ പ്രതിരോധിച്ച ജാക്ക് ലീച്ചും 35 പന്തുകൾ പ്രതിരോധിച്ച സ്റ്റുവർട്ട് ബ്രോഡും ആറ് പന്തുകൾ പിടിച്ചുനിന്ന അവസാന ബാറ്റർ ജെയിംസ് ആൻഡേഴ്സനുമാണ് ഇംഗ്ലണ്ടിന് സമനില സമ്മാനിച്ചത്. 92-ാം ഓവറിൽ എട്ടാമനായി ജോണി ബെയർസ്റ്റോ പുറത്താകുമ്പോൾ എട്ടു വിക്കറ്റിന് 237 റൺസ് എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പിന്നീട് ജാക്ക് ലീച്ചും സ്റ്റുവർട്ട് ബ്രോഡും ഒമ്പത് ഓവറുകളോളം ഓസീസ് ബൗളർമാരെ പ്രതിരോധിച്ചു. 34 പന്തിൽ 26 റൺസെടുത്ത ജാക്ക് ലീച്ച് നൂറാം ഓവറിലെ അവസാന പന്തിൽ പുറത്തായപ്പോൾ ഇംഗ്ലണ്ടിന് പിടിച്ചുനിൽക്കേണ്ടത് രണ്ട് ഓവറായിരുന്നു. ഓസീസിന് വേണ്ടത് ഒരു വിക്കറ്റും. ബ്രോഡും ആൻഡേഴ്സണും പിടിച്ച് നിന്നതോടെ ഇംഗ്ലണ്ട് സമനില പിടിച്ചുവാങ്ങുകയായിരുന്നു. ചെറുത്ത് നിന്ന് സമനില നേടി ഇംഗ്ലണ്ട് ടീമിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെയും മറ്റും പ്രതികരിച്ചത്. ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് നിരവധി ആരാധകർ കുറിച്ചു. മുൻ ഇന്ത്യൻ താരങ്ങളായ വസീം ജാഫറും മുരളി കാർത്തിക്ക് അടക്കമുള്ളവരുമെല്ലാം ഇക്കാര്യം ട്വിറ്റ് ചെയ്തിട്ടുണ്ട്. കളികാണുമ്പോൾ തനിക്ക് കണ്ണെടുക്കാൻ തോന്നിയില്ലെന്നാണ് പ്രശസ്ത കമന്റേറ്റർ ഹർഷ ഭോഗ്ലെ കുറിച്ചത്. How blessed are those who get Test Cricket. #Ashes pic.twitter.com/mM7LFVJ8Oy — Wasim Jaffer (@WasimJaffer14) January 9, 2022 Content Highlights: Ashes Test England managed to hold a draw Twitter reacts
from sports rss feed https://ift.tt/3f7DSAF
via IFTTT
Post Top Ad
Sunday, 9 January 2022
Home
sports sports rss feed
തോല്‍വിയുടെ വക്കോളം ചെന്ന് സമനില; ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് സോഷ്യല്‍ മീഡിയ
തോല്‍വിയുടെ വക്കോളം ചെന്ന് സമനില; ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യമെന്ന് സോഷ്യല്‍ മീഡിയ
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment