മെൽബൺ: ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനായി ജോ റൂട്ടിന് പകരം ബെൻ സ്റ്റോക്സിനെ നിയമിക്കണമെന്ന് അഭിപ്രായപ്പെട്ട് മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം റിക്കി പോണ്ടിങ്. ഓസ്ട്രേലിയയ്ക്കെതിരായ ആഷസ് പരമ്പരയിലെ ഇംഗ്ലണ്ടിന്റെ മോശം പ്രകടനത്തെ മുൻനിർത്തിയാണ് പോണ്ടിങ് ഇക്കാര്യം അറിയിച്ചത്. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനായി റൂട്ടിന് തിളങ്ങാനാകുന്നില്ല. ബെൻ സ്റ്റോക്സിനെ നായകനാക്കണമെന്നാണ് എന്റെ അഭിപ്രായം. സ്റ്റോക്സിന് ടീമിനെ നന്നായി നയിക്കാനാകും. തോൽക്കുമെന്നുറപ്പിച്ച മത്സരങ്ങളിൽപ്പോലും ടീമിനെ വിജയത്തിലേക്ക് നയിച്ച താരമാണ് സ്റ്റോക്സ്. അദ്ദേഹത്തിന്റെ കൈയ്യിൽ ഇംഗ്ലണ്ട് ടീം ഭദ്രമായിരിക്കും- പോണ്ടിങ് പറഞ്ഞു. നായകനെന്ന നിലയിൽ റൂട്ടിന്റെ പ്രകടനം സമീപകാലത്ത് മോശമാണ്. നായകൻ എന്ന ലേബലിൽ റൂട്ടിന് ഓസ്ട്രേലിയയിൽ മികച്ച റെക്കോഡില്ല. കഴിഞ്ഞ ഒൻപത് മത്സരങ്ങളിലും ഇംഗ്ലണ്ടിനെ ഓസ്ട്രേലിയൻ മണ്ണിൽ വിജയത്തിലെത്തിക്കാൻ റൂട്ടിന് സാധിച്ചില്ല. ഈ ഒൻപത് മത്സരങ്ങളിലും ടീം പരാജയപ്പെട്ടു. ഇപ്പോൾ നടക്കുന്ന ആഷസിലും സ്ഥിതി മറിച്ചല്ല. ആദ്യ മൂന്ന് ടെസ്റ്റുകളിലും തോറ്റ് ഇംഗ്ലണ്ട് പരമ്പര കൈവിട്ടു. നാലാം ടെസ്റ്റിലും തോൽവിയുടെ വക്കിലാണ് റൂട്ടും സംഘവും. Content Highlights: Ben Stokes should replace Joe Root as England Test skipper, says Ponting
from sports rss feed https://ift.tt/3r3SHtT
via IFTTT
Post Top Ad
Saturday, 8 January 2022
Home
sports sports rss feed
റൂട്ടിന് പകരം സ്‌റ്റോക്‌സ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനാകണം- റിക്കി പോണ്ടിങ്
റൂട്ടിന് പകരം സ്‌റ്റോക്‌സ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനാകണം- റിക്കി പോണ്ടിങ്
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment