തിയാഗോ സില്‍വയുമായുള്ള കരാര്‍ നീട്ടി ചെല്‍സി - News4Max

Breaking

Post Top Ad

Tuesday, 4 January 2022

തിയാഗോ സില്‍വയുമായുള്ള കരാര്‍ നീട്ടി ചെല്‍സി

ലണ്ടൻ: വെറ്ററൻ താരം തിയാഗോ സിൽവയുമായുള്ള കരാർ നീട്ടി ചെൽസി. ഒരു വർഷത്തേക്കാണ് സിൽവയുമായുള്ള കരാർ നീട്ടിയത്. ചെൽസിയ്ക്ക് വേണ്ടി കഴിഞ്ഞ സീസണിലും ഈ സീസണിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ബ്രസീലിന്റെ നായകൻ കൂടിയായ സിൽവയ്ക്ക സാധിച്ചിരുന്നു. 2022-23 സീസൺ വരെ സിൽവ ചെൽസിയിൽ തുടരും. സിൽവ ചെൽസിയിലെത്തിയ ശേഷം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടിരുന്നു. 2020-ൽ പി.എസ്.ജിയിൽ നിന്നാണ് ബ്രസീൽ പ്രതിരോധതാരം ചെൽസിയിലെത്തിയത്. ചെൽസിയ്ക്ക് വേണ്ടി 40 മത്സരങ്ങൾ കളിച്ച സിൽവ നാല് ഗോളുകൾ നേടി. 37 കാരനായ സിൽവ ചെൽസിയ്ക്ക് വേണ്ടി കളിച്ചാണ് പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിച്ചത്. Content Highlights: Defender Thiago Silva extends Chelsea contract by one year

from sports rss feed https://ift.tt/3eRGPoS
via IFTTT

No comments:

Post a Comment

Post Bottom Ad

Pages