ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യൂ; ബംഗ്ലാദേശിനെ പരിഹസിച്ച് ആരാധകര്‍ - News4Max

Breaking

Post Top Ad

Tuesday, 4 January 2022

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മോശം റിവ്യൂ; ബംഗ്ലാദേശിനെ പരിഹസിച്ച് ആരാധകര്‍

മൗണ്ട് മാൻഗാനുവി: ന്യൂസീലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശ് മികച്ച പ്രകടനമാണ് ഇതുവരെ പുറത്തെടുത്തത്. നാലാം ദിനം മത്സരം അവസാനിക്കുമ്പോൾ രണ്ടാമിന്നിങ്സിൽ ന്യൂസീലൻഡിന്റെ അഞ്ചു വിക്കറ്റുകൾ ബംഗ്ലാദേശ് പിഴുതെടുത്തിട്ടുണ്ട്. മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ബംഗ്ലാദേശിന്റെ ഒരു ഡിആർഎസ് അപ്പീൽ ആണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ന്യൂസീലൻഡ് രണ്ടാമിന്നിങ്സിലെ 37-ാം ഓവറിലാണ് സംഭവം. ബംഗ്ലാദേശിന്റെ തസ്കിൻ അഹമ്മദിന്റെ ഫുൾ ലെങ്ത് ഡെലിവെറിയിൽ റോസ് ടെയ്ലറുടെ ബാറ്റിൽ മാത്രമാണ് ടച്ചുണ്ടായിരുന്നത്. എന്നാൽ ബംഗ്ലാദേശ് ഇത് എൽബിഡബ്ല്യു ആണെന്ന് വാദിച്ച് ഡിആർഎസിന് നൽകി. എന്നാൽ റീപ്ലേയിൽ ടെയ്ലറുടെ പാഡിന്റെ അടുത്തുപോലും പന്ത് എത്തിയിട്ടില്ലെന്ന് വ്യക്തമായി. ക്രിക്കറ്റിലെ ഏറ്റവും മോശം റിവ്യൂ എന്നാണ് ആരാധകർ ഈ ഡിആർഎസിനെ വിലയിരുത്തുന്നത്. ലെഗ് ബിഫോർ വിക്കറ്റിന് പകരം ബാറ്റ് ബിഫോർ വിക്കറ്റ് ആയോ എന്നായിരുന്നു ഇന്ത്യൻ താരം ദിനേശ് കാർത്തികിന്റെ ട്വീറ്റ്. ഈ മോശം റിവ്യൂവിന് ന്യൂസീലൻഡിന് അധികം റൺസ് കൊടുക്കണമെന്നും ആരാധകർ പരിഹാസത്തോടെ ട്വീറ്റ് ചെയ്യുന്നു. Review for Bat Before Wicket? 🤔 https://t.co/IOnk8TZ20L — DK (@DineshKarthik) January 4, 2022 Bangladesh are doing so well this Test, but there should be some sort of penalty runs for this 😂pic.twitter.com/cc1gBUau4c — Lachlan McKirdy (@LMcKirdy7) January 4, 2022 Content Highlights: Bangladesh DRS vs New Zealand Test Cricket

from sports rss feed https://ift.tt/3eM4neS
via IFTTT

No comments:

Post a Comment

Post Bottom Ad

Pages