മൗണ്ട് മൗംഗനുയി (ന്യൂസീലൻഡ്): ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ന്യൂസീലൻഡിനെ അട്ടിമറിച്ച് ബംഗ്ലാദേശ്. പരമ്പരയിലെ ആദ്യ ടെസ്റ്റിൽ എട്ടു വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. അഞ്ചാം ദിനം ജയിക്കാനാവശ്യമായിരുന്ന 40 റൺസ് 16.5 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് മറികടന്നു. സ്കോർ: ന്യൂസീലൻഡ്: 328/10, 169/10, ബംഗ്ലാദേശ്: 458/10, 42/2. 🔹 First win v New Zealand in New Zealand (in all formats) 🔹 First Test win v New Zealand 🔹 First away Test win against a team in the top five of the ICC Rankings 🔹 12 crucial #WTC23 points! History for Bangladesh at Bay Oval!#NZvBAN pic.twitter.com/wTtmHfCITZ — ICC (@ICC) January 5, 2022 ന്യൂസീലൻഡിനെതിരേ ബംഗ്ലാദേശിന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്. 2011-ൽ പാകിസ്താന്റെ ഹാമിൽട്ടൺ ടെസ്റ്റ് ജയത്തിനു ശേഷം ന്യൂസീലൻഡിനെ ന്യൂസീലൻഡ് മണ്ണിൽ ടെസ്റ്റിൽ തോൽപ്പിക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന നേട്ടവും ബംഗ്ലാദേശ് സ്വന്തമാക്കി. ഒന്നാം ഇന്നിങ്സിൽ ഡെവോൺ കോൺവെയുടെ സെഞ്ചുറി (122) മികവിൽ 328 റൺസെടുത്ത കിവീസിനെതിരേ മികച്ച ബാറ്റിങ് പുറത്തെടുത്ത ബംഗ്ലാദേശ് 458 റൺസ് അടിച്ചെടുത്തിരുന്നു. 130 റൺസിന്റെ ഈ ഒന്നാം ഇന്നിങ്സ് ലീഡാണ് ബംഗ്ലാദേശിന് നിർണായകമായത്. ആദ്യ ഇന്നിങ്സിൽ 176.2 ഓവർ ബാറ്റു ചെയ്ത ബംഗ്ലാദേശ് ഒമ്പത് വർഷത്തിന് ശേഷം ന്യൂസീലൻഡ് മണ്ണിൽ ഏറ്റവും അധികം ഓവർ ബാറ്റു ചെയ്യുന്ന സന്ദർശക ടീം എന്ന റെക്കോഡും സ്വന്തമാക്കി. 2013-ൽ 170 ഓവർ ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ റെക്കോഡാണ് അവർ മറികടന്നത്. അന്ന് ആറു വിക്കറ്റ് നഷ്ടത്തിൽ 421 റൺസാണ് ഇംഗ്ലണ്ട് നേടിയത്. പിന്നാലെ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് വീഴ്ത്തിയ ഇബാദത്ത് ഹുസൈന്റെ മികവിൽ ബംഗ്ലാദേശ് കിവീസിനെ വെറും 169 റൺസിലൊതുക്കി. രണ്ടാം ഇന്നിങ്സിൽ ഷദ്മാൻ ഇസ്ലാം (3), നജ്മുൾ ഹുസൈൻ (17) എന്നിവരുടെ വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ബംഗ്ലാദേശ് വിജയം കാണുകയായിരുന്നു. ക്യാപ്റ്റൻ മോനിമുൾ ഹഖ് (13), മുഷ്ഫിഖുർ റഹീം (5) എന്നിവർ പുറത്താകാതെ നിന്നു. Content Highlights: Bangladesh script history first victory over New Zealand in New Zealand
from sports rss feed https://ift.tt/3EPmHOU
via IFTTT
Post Top Ad
Wednesday, 5 January 2022
ലോക ടെസ്റ്റ് ചാമ്പ്യന്മാരെ അട്ടിമറിച്ച് ബംഗ്ലാദേശ്
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment