പത്ത് മത്സരം കഴിഞ്ഞിട്ടും ജയിക്കാതെ ഈസ്റ്റ് ബംഗാള്‍; മുംബൈ സിറ്റിയെ സമനിലയില്‍ തളച്ചു - News4Max

Breaking

Post Top Ad

Friday, 7 January 2022

പത്ത് മത്സരം കഴിഞ്ഞിട്ടും ജയിക്കാതെ ഈസ്റ്റ് ബംഗാള്‍; മുംബൈ സിറ്റിയെ സമനിലയില്‍ തളച്ചു

തിലക് മൈതാൻ: ഇന്ത്യൻ സൂപ്പർ ലീഗിൽ മോശം ഫോം തുടർന്ന് എസ്.സി ഈസ്റ്റ് ബംഗാൾ. സീസണിലെ പത്താം മത്സരത്തിലും വിജയിക്കാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചില്ല. അവസാന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ സിറ്റിയെ ഈസ്റ്റ് ബംഗാൾ സമനിലയിൽ തളച്ചു. ഇരുടീമുകളും ഗോൾരഹിത സമനില പാലിച്ചു. ഇതോടെ സീസണിലെ ആദ്യ വിജയത്തിനായി ഈസ്റ്റ് ബംഗാൾ ഇനിയും കാത്തിരിക്കണം. ഈ സമനിലയോടെ മുംബൈ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. വീണ്ടും സമനില വഴങ്ങിയതോടെ ഈസ്റ്റ് ബംഗാൾ അവസാന സ്ഥാനത്തുതന്നെ തുടരുന്നു. 10 മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയവും രണ്ട് സമനിലയും മൂന്ന് തോൽവിയുമടക്കം 17 പോയന്റാണ് മുംബൈയുടെ അക്കൗണ്ടിലുള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് ആറ് സമനിലയും നാല് തോൽവിയുമുള്ള ഈസ്റ്റ് ബംഗാളിന് വെറും ആറ് പോയന്റാണ് ഇതുവരെ നേടാനായത്. മിന്നൽ ആക്രമണം നടത്തുന്ന മുംബൈ സിറ്റിയെ സമനിലയിൽ തളച്ചതിൽ ഈസ്റ്റ് ബംഗാളിന് അഭിമാനിക്കാം. അനായാസ വിജയം പ്രതീക്ഷിച്ച് കളിക്കാനിറങ്ങിയ മുംബൈ സിറ്റിയെ വരിഞ്ഞുമുറുക്കാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചു. ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യയുടെ മിന്നൽ സേവുകളാണ് ഈസ്റ്റ് ബംഗാളിന് തുണയായത്. മികച്ച പ്രകടനം പുറത്തെടുത്ത ഈസ്റ്റ് ബംഗാൾ പ്രതിരോധവും സമനില നേടുന്നതിൽ നിർണായക പങ്കുവഹിച്ചു. അഹമ്മദ് ജാഹുവും ഇഗോർ അംഗൂളോയും ക്യാസീന്യോയും ബിപിൻ സിങ്ങുമെല്ലാം അണിനിരന്ന മുംബൈ മുന്നേറ്റനിരയെ നന്നായി തന്നെ നേരിടാൻ ഈസ്റ്റ് ബംഗാളിന് സാധിച്ചു. പക്ഷേ ഫോം കണ്ടെത്താത്ത മുന്നേറ്റനിരയാണ് ടീമിന്റെ തലവേദന. മുംബൈയ്ക്കെതിരായ മത്സരത്തിൽ ഈസ്റ്റ് ബംഗാളിന്റെ ആക്രമണങ്ങളെല്ലാം ദുർബലമായിരുന്നു. Content Highlights: SC East Bengal vs Mumbai City FC ISL 2021-2022 match result

from sports rss feed https://ift.tt/3q65ZXy
via IFTTT

No comments:

Post a Comment

Post Bottom Ad

Pages