സിഡ്നി: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റ് സംഭവബഹുലമായി തുടരുകയാണ്. സ്റ്റോക്സിന്റെ വിക്കറ്റിലിടിച്ച പന്തിന്റെ വിവാദം കെട്ടടങ്ങും മുൻപ് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് പുതിയൊരു വാർത്ത പുറത്തുവന്നു. നാലാം ടെസ്റ്റിന്റെ മൂന്നാം ദിനം കമന്ററി ബോക്സിലേക്ക് നിനച്ചിരിക്കാതെ വലിയൊരു അതിഥി കയറിവന്നു. കൈയ്യിൽ മൈക്കും പിടിച്ച് ഇയർഫോൺ അണിഞ്ഞുകൊണ്ട് ആ അതിഥി ക്രിക്കറ്റ് കമന്ററി പറയാനാരംഭിച്ചു. സിഡ്നിയിലെ കമന്ററി ബോക്സിലെത്തിയത് സാക്ഷാൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണായിരുന്നു. മോറിസണിന്റെ വരവ് ക്രിക്കറ്റ് ആരാധകർക്ക് വലിയ അമ്പരപ്പാണ് സമ്മാനിച്ചത്. കമന്ററി ബോക്സിൽ ആദം ഗിൽക്രിസ്റ്റിനും ഇഷ ഗുഹയ്ക്കുമൊപ്പം സമയം ചെലവഴിച്ച മോറിസൺ മഗ്രാത്ത് ഫൗണ്ടേഷന് 40 മില്യൺ ഓസ്ട്രേലിയൻ ഡോളറിന്റെ (ഏകദേശം 200 കോടി രൂപ) ധനസഹായവും വാഗ്ദാനം ചെയ്തു. @ScottMorrisonMP is at the SCG supporting the @McGrathFdn. Head to https://t.co/geoxwH1rDr to find out how you can support them too! pic.twitter.com/YfDjdHj2sS — Fox Cricket (@FoxCricket) January 7, 2022 മുൻ ഓസീസ് താരം ഗ്ലെൻ മഗ്രാത്തിന്റെ കീഴിൽ ബ്രസ്റ്റ് ക്യാൻസർ ബാധിച്ച രോഗികളെയും വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ടുന്ന വിദ്യാർഥികളെയും സഹായിക്കാനായി ആരംഭിച്ച സംഘടനയാണ് മഗ്രാത്ത് ഫൗണ്ടേഷൻ. മഗ്രാത്തിന്റെ ക്ഷണം സ്വീകരിച്ചാണ് മോറിസൺ കളികാണാനായി എത്തിയത്. മത്സരത്തിൽ വെള്ളയും പിങ്കും നിറമുള്ള ജഴ്സിയണിഞ്ഞ് ഓസീസ് ടീം മഗ്രാത്ത് ഫൗണ്ടേഷന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. മഗ്രാത്ത് ഫൗണ്ടേഷൻ വലിയ പ്രവർത്തനങ്ങളാണ് നടത്തുന്നത്. മഗ്രാത്തിനൊപ്പം സർക്കാരും കൈകോർക്കുന്നു. അതിഥികളായി കളിക്കാനെത്തുന്ന എല്ലാ ക്രിക്കറ്റ് ടീമുകളും മഗ്രാത്ത് ഫൗണ്ടേഷനെ പിന്തുണയ്ക്കുന്നു. അത് വലിയ നേട്ടമാണ് - മോറിസൺ പറഞ്ഞു. ഇതാദ്യമായല്ല മോറിസൺ ക്രിക്കറ്റ് ഗ്രൗണ്ടിലെത്തുന്നത്. 2019-ൽ ശ്രീലങ്കയ്ക്കെതിരായ പരിശീലന മത്സരത്തിൽ പ്രൈം മിനിസ്റ്റേഴ്സ് ഇലവൻ എന്ന ടീമിനെ മോറിസൺ അണിയിച്ചൊരുക്കിയിരുന്നു. അന്ന് വാട്ടർ ബോയിയായി ഗ്രൗണ്ടിലെത്തി അദ്ദേഹം ആരാധകരെ ഞെട്ടിച്ചു. Content Highlights: Australia PM Scott Morrison turns commentator during Ashes; shares mic with Adam Gilchrist, Isa Guha
from sports rss feed https://ift.tt/3n4wSsI
via IFTTT
Post Top Ad
Friday, 7 January 2022
Home
sports sports rss feed
അപൂര്‍വരംഗത്തിന് വേദിയായി ആഷസ്, സിഡ്‌നി ടെസ്റ്റില്‍ കമന്റേറ്ററായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
അപൂര്‍വരംഗത്തിന് വേദിയായി ആഷസ്, സിഡ്‌നി ടെസ്റ്റില്‍ കമന്റേറ്ററായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment