ഭുവനേശ്വർ: മൂന്ന് പതിറ്റാണ്ടിന് ശേഷം വോളിബോളിൽ അഖിലേന്ത്യ കിരീടം തിരിച്ചുപിടിച്ച് കാലിക്കറ്റ് സർവകലാശാല പുരുഷ ടീം. അന്തഃസർവകലാശാല ചാമ്പ്യൻഷിപ്പ് ഫൈനലിൽ കുരുക്ഷേത്ര സർവകലാശാലയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക് തോൽപ്പിച്ച് കപ്പുയർത്തി (21-25, 25-15, 25-20, 25-22). വനിതാവിഭാഗത്തിൽ എം.ജി. സർവകലാശാല മൂന്നാം സ്ഥാനം നേടി. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമാണ് കാലിക്കറ്റ് വിജയത്തിലേക്ക് എത്തിയത്. 1989 ലാണ് ഇതിന് മുമ്പ് ടീം ചാമ്പ്യൻമാരായത്. ഇത്തവണ ദക്ഷിണ മേഖലയിൽ മൂന്നാം സ്ഥാനമാണ് കാലിക്കറ്റിനുണ്ടായിരുന്നത്. കിരീടപ്പോരാട്ടത്തിൽ ഐബിൻ ജോസ്, അശ്വിൻ രാഗ്, നിസാം, ദീക്ഷിത് എന്നിവരുടെ തകർപ്പൻ പ്രകടനമാണ് കാലിക്കറ്റിനെ ജയത്തിലെത്തിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഗുരുനാനാക് ദേവ് അമൃത്സർ, രാജസ്ഥാൻ, ബർദ്വാൻ സർവകലാശാലകളെ തോൽപ്പിച്ച കാലിക്കറ്റ് ക്വാർട്ടറിൽ പഞ്ചാബ് സർവകലാശാലയേയും സെമിയിൽ എസ്.ആർ.എം സർവകലാശാലയേയും തോൽപ്പിച്ചു. കോഴിക്കോട് സെയ്ന്റ് ജോസഫ് ദേവഗിരി കോളേജിലെ ജോൺ ജോസഫാണ് ടീമിനെ നയിച്ചത്. ലിജോ ജോൺ, വിനീഷ് കുമാർ, സി.വി.നജീബ് എന്നിവരാണ് ടീമിനെ പരിശീലീപ്പിച്ചത്. അഹമ്മദ് ഫായിസാണ് മാനേജർ. ടീം: ജോൺ ജോസഫ്, നിസാം, ദീക്ഷിത്, അമൽ ആനന്ദ് (സെന്റ് ജോസഫ് ദേവഗിരി), ജെനിൻ, നാസിഫ് (ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട), അശ്വിൻ രാഗ്, ജിഷ്ണു (സഹൃദയ കോളേജ്, കൊടകര), റോണി സെബാസ്റ്റ്യൻ ( എസ്.എൻ. കോളേജ് ചേളന്നൂർ), ഐബിൻ ജോസ് (അസ്മാബി കോളേജ് കൊടുങ്ങല്ലൂർ), കെ.കെ. ദിൽഷൻ (ഇ.എം.ഇ.എ. കോളേജ്, കൊണ്ടോട്ടി). വനിതാവിഭാഗം ലൂസേഴ്സ് ഫൈനലിൽ എം.ജി മൈസൂരുവിനെ തോൽപ്പിച്ചു (2523,1925,2520,2523). ആദ്യ സെറ്റ് നേടിയ എം.ജി.ക്കെതിരെ രണ്ടാം സെറ്റിൽ മൈസൂരു ശക്തമായി തിരിച്ചുവന്നു. എന്നാൽ പതറാതെ പൊരുതിയ എം.ജി വിജയത്തിലേക്കെത്തി. എസ്.ആർ.എം. സർവകലാശാലയാണ് ചാമ്പ്യന്മാർ. Content Highlights: calicut won all-India inter-university men s volleyball title
from sports rss feed https://ift.tt/3q20Wal
via IFTTT
Post Top Ad
Saturday, 8 January 2022
അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല വോളിബോളില്‍ കാലിക്കറ്റിന് കിരീടം
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment