മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ മെൽബണിലെത്തിയ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ചിനെ തടഞ്ഞുവെച്ചതിൽ പ്രതിഷേധം തുടരുന്നു. സെർബിയൻ താരത്തെ പാർപ്പിച്ചിരിക്കുന്ന ഹോട്ടലിനുപുറത്ത് അദ്ദേഹത്തിന് പിന്തുണയുമായി ഒട്ടേറെപ്പേരെത്തി. സെർബിയൻ വംശജർ ഇവിടെ ഒത്തുകൂടിയിട്ടുണ്ട്. തനിക്ക് നൽകുന്ന പിന്തുണയ്ക്ക് സാമൂഹിക മാധ്യമത്തിലൂടെ ജോക്കോവിച്ച് ആരാധകരോട് നന്ദിയറിയിച്ചു. വാക്സിനെടുത്ത സർട്ടിഫിക്കറ്റ് ഹാജരാക്കാത്തതിനെത്തുടർന്നാണ് താരത്തെ മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞുവെച്ചത്. എന്നാൽ, വാക്സിന്റെ കാര്യത്തിൽ ഓസ്ട്രേലിയൻ ടെന്നീസ് അധികൃതർ തനിക്ക് ഇളവനുവദിച്ചതായി ജോക്കോവിച്ച് സെർബിയയിൽനിന്ന് പുറപ്പെടുംമുമ്പ് അറിയിച്ചിരുന്നു. തടഞ്ഞുവെക്കലിനെതിരേ താരം കോടതിയെ സമീപിച്ചിട്ടുണ്ട്. പത്താംതീയതി കോടതി വിധിപറഞ്ഞേക്കും. കുടിയേറ്റനിയമം ലംഘിച്ചെത്തുന്നവരെ പാർപ്പിക്കുന്ന ഹോട്ടലിലാണ് ജോക്കോയുള്ളത്. ഇവിടെ 32 പേരോളം ഇങ്ങനെ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ഇവർക്ക് ഹോട്ടലിന് പുറത്തുപോകാനാവില്ല. ഇവരെ സ്വതന്ത്രരാക്കുക എന്ന് പ്രതിഷേധക്കാർ ഹോട്ടലിന്റെ മതിലിനുപുറത്ത് എഴുതിവെച്ചിട്ടുണ്ട്. വാക്സിനെടുക്കാത്തവരും ഓസ്ട്രേലിയയിലെത്തി ജോക്കോവിച്ചിനെപോലെത്തന്നെ വാക്സിനേഷനിൽ ഇളവുനേടിയ ചില കളിക്കാരുണ്ടെന്നും അതിൽ മൂന്നുപേരെങ്കിലും ഇപ്പോൾ ഓസ്ട്രേലിയയിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ട്. കൂടുതൽ കളിക്കാർ വരാനിരിക്കുന്നു. മറ്റുള്ളവരെ പുറത്തുവിട്ടിട്ട് ജോക്കോയെ മാത്രം തടഞ്ഞുവെച്ചതെന്തിന് എന്നാണ് ചോദ്യം. ഇക്കാര്യം അന്വേഷിക്കുമെന്ന് ഓസ്ട്രേലിയൻ ആഭ്യന്തരമന്ത്രി കാരെൻ ആൻഡ്രൂസ് അറിയിച്ചു. സെർബിയിയലെ ബൽഗ്രേഡിൽ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന ജോക്കോവിച്ചിന്റെ മാതാപിതാക്കളടക്കമുള്ളവർ കൊറോണ ഫാസിസം - ജോക്കോയുടെ പിതാവ് ബെൽഗ്രേഡ്: തന്റെ മകനെതിരേ ഓസ്ട്രേലിയൻ അധികൃതർ കൊറോണ ഫാസിസം പ്രയോഗിക്കുകയാണെന്ന് ജോക്കോവിച്ചിന്റെ പിതാവ് സ്രജൻ ജോക്കോവിച്ച്. രാഷ്ട്രീയമായി വേട്ടയാടുകയാണ് ഓസ്ട്രേലിയ. ലോകത്തെ ഏറ്റവും മികച്ച ടെന്നീസ് താരം ക്രൂശിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, ഇതെല്ലാം സഹിച്ച് അവൻ തിരിച്ചുവരും - സ്രജൻ പറഞ്ഞു. തന്റെ മകനെ തടവുകാരനാക്കിമാറ്റിയെന്ന് ജോക്കോയുടെ അമ്മ ദിയാന ജോക്കോവിച്ച് പറഞ്ഞു. ഇത് അനീതിയാണ്, മനുഷ്യത്വത്തിന് എതിരാണ്. ഇതെല്ലാം നേരിടാൻ അവന് കരുത്തുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു - ദിയാന പറഞ്ഞു. ജോക്കോയുടെ ഗതി വൊറാസോവയ്ക്കും മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാനെത്തിയ ചെക്ക് താരം റെണാറ്റ വൊറാസോവയെയും മെൽബൺ വിമാനത്താവളത്തിൽ തടഞ്ഞു. ജോക്കോവിച്ചിനെ പാർപ്പിച്ചിട്ടുള്ള ഹോട്ടലിലേക്ക് ഇവരെയും മാറ്റി. വൊറാസോവയ്ക്ക് അടുത്തിടെ കോവിഡ് വന്നിരുന്നു. അതുകൊണ്ട് വാക്സിൻ എടുത്തിട്ടില്ല. ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ അവർക്കും ഇളവനുവദിച്ചിരുന്നു. വിട്ടയച്ചാൽ വൊറാസോവ നാട്ടിലേക്കു മടങ്ങുമെന്ന് ചെക്ക് അധികൃതർ അറിയിച്ചു. Content Highlights: Novak Djokovic s fans protests to get him out of his hotel
from sports rss feed https://ift.tt/3n9S5l5
via IFTTT
Post Top Ad
Saturday, 8 January 2022
ജോക്കോവിച്ചിനെ വിമാനത്താവളത്തില്‍ തടഞ്ഞ സംഭവം; പ്രതിഷേധം തുടരുന്നു
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment