സൗദി പണം ഒഴുകി; കീറണ്‍ ട്രിപ്പിയറെ സ്വന്തമാക്കി ന്യൂ കാസില്‍ യുണൈറ്റഡ് - News4Max

Breaking

Post Top Ad

Friday, 7 January 2022

സൗദി പണം ഒഴുകി; കീറണ്‍ ട്രിപ്പിയറെ സ്വന്തമാക്കി ന്യൂ കാസില്‍ യുണൈറ്റഡ്

ലണ്ടൻ: ഇംഗ്ലണ്ടിന്റെ പ്രതിരോധതാരം കീറൺ ട്രിപ്പിയറെ സ്വന്തമാക്കി ന്യൂകാസിൽ യുണൈറ്റഡ്. അത്ലറ്റിക്കോ മഡ്രിഡിൽ നിന്നാണ് ട്രിപ്പിയറെ ന്യൂകാസിൽ റാഞ്ചിയത്. സൗദി പബ്ലിക്ക് ഇൻവസ്റ്റ്മന്റ് ഫണ്ട്ഏറ്റെടുത്ത ശേഷംന്യൂകാസിൽ ടീമിലെത്തിക്കുന്ന ആദ്യ താരമാണ് ട്രിപ്പിയർ. നിലവിൽ ന്യൂകാസിൽ ലോകത്തെ ഏറ്റവും സമ്പന്നമായ ടീമാണ്. വരുന്ന സീസണിൽ വലിയ താരങ്ങളെ കൊണ്ടുവന്ന് ന്യൂകാസിലിനെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാമ്പ്യന്മാരാക്കാണ് സൗദി ഗ്രൂപ്പിന്റെ ശ്രമം. അതിന്റെ ഭാഗമായാണ് ട്രിപ്പിയറെ ടീമിലെടുത്തത്. 31 കാരനായ ട്രിപ്പിയറെ 16 മില്യൺ ഡോളർ (ഏകദേശം 118 കോടി രൂപ) മുടക്കിയാണ് ന്യൂകാസിൽ സ്വന്തമാക്കിയത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോട്ടനത്തിന്റെ താരമായിരുന്ന ട്രിപ്പിയർ പിന്നീട് അത്ലറ്റിക്കോയിലേക്ക് ചേക്കേറുകയായിരുന്നു. ന്യൂ കാസിലിന്റെ ഭാഗമായതിൽ സന്തോഷമുണ്ടെന്നും ടീമിന്റെ വിജയത്തിനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ട്രിപ്പിയർ പറഞ്ഞു. 🤝 ⚫️⚪️ pic.twitter.com/AsikAMHCtS — Newcastle United FC (@NUFC) January 7, 2022 അടുത്ത സീസണിൽ ന്യൂകാസിലിനെ അടിമുടി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ഉടമകൾ. നടപ്പുസീസണിൽ ന്യൂകാസിൽ മോശം പ്രകടനമാണ് പുറത്തെടുക്കുന്നത്. 19 മത്സരങ്ങളിൽ നിന്ന് ഒരു വിജയം മാത്രം നേടിയ ടീം പോയന്റ് പട്ടികയിൽ 19-ാം സ്ഥാനത്താണ്. ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ച വെച്ചാൽ മാത്രമേ ടീമിന് പ്രീമിയർ ലീഗ് യോഗ്യത നിലനിർത്താനാകൂ. Content Highlights: Kieran Trippier Becomes First Signing Under Newcastle Uniteds New Saudi Owners

from sports rss feed https://ift.tt/3n5qUrE
via IFTTT

No comments:

Post a Comment

Post Bottom Ad

Pages