ബാംബോലിം: ഐഎസ്എല്ലിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരേ ജംഷേദ്പുർ എഫ്സിക്ക് ജയം. രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ജംഷേദ്പുരിന്റെ ജയം. ഇൻജുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ ഇഷാൻ പണ്ഡിത നേടിയ ഗോളിലാണ് ജംഷേദ്പുർ ജയം പിടിച്ചത്. ജയത്തോടെ പോയന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് കയറാനും അവർക്കായി. മത്സരത്തിന്റെ നാലാം മിനിറ്റിൽ തന്നെ ദെഷോൺ ബ്രൗണിലൂടെ നോർത്ത്ഈസ്റ്റാണ് ആദ്യം സ്കോർ ചെയ്തത്. മലയാളി താരം സുഹൈർ വി.പിയുടെ പാസിൽനിന്നായിരുന്നു ഗോൾ. എന്നാൽ ആദ്യ പകുതി അവസാനിക്കാൻ ഒരു മിനിറ്റ് ബാക്കിനിൽക്കേ ജംഷേദ്പുർ ഒപ്പമെത്തി. ഗ്രെഗ് സ്റ്റീവാർട്ടിന്റെ ഫ്രീ കിക്കിൽ തലവെച്ച് ജോർദാൻ മറെയാണ് ടീമിനെ ഒപ്പമെത്തിച്ചത്. തുടർന്ന് 56-ാം മിനിറ്റിൽ ബോറിസ് സിങ്ങിലൂടെ ജംഷേദ്പുർ ലീഡെടുത്തു. എന്നാൽ ഇൻജുറി ടൈമിന്റെ ആദ്യ മിനിറ്റിൽ മത്സരത്തിലെ തന്റെ രണ്ടാം ഗോളിലൂടെ ദെഷോൺ ബ്രൗൺ നോർത്ത്ഈസ്റ്റിനെ ഒപ്പമെത്തിച്ചു. എന്നാൽ ഉണർന്ന് കളിച്ച ജംഷേദ്പുർ മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കേ ഇഷാൻ പണ്ഡിതയിലൂടെ ജയവുമായി മടങ്ങുകയായിരുന്നു. Content Highlights: ISL 2021-22 Jamshedpur FC beat NorthEast United FC
from sports rss feed https://ift.tt/3eYXFCg
via IFTTT
Post Top Ad
Thursday, 6 January 2022
Home
sports sports rss feed
ഇന്‍ജുറി ടൈമില്‍ നോര്‍ത്ത്ഈസ്റ്റിനെ തകര്‍ത്ത് മൂന്നാം സ്ഥാനത്തേക്ക് കയറി ജംഷേദ്പുര്‍
ഇന്‍ജുറി ടൈമില്‍ നോര്‍ത്ത്ഈസ്റ്റിനെ തകര്‍ത്ത് മൂന്നാം സ്ഥാനത്തേക്ക് കയറി ജംഷേദ്പുര്‍
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment