ബിർമിങ്ങാം: ബാഴ്സലോണയുടെ ബ്രസീൽ സൂപ്പർതാരം ഫിലിപ്പെ കുടീന്യോയെ സ്വന്തമാക്കി ആസ്റ്റൺ വില്ല. വായ്പാ അടിസ്ഥാനത്തിലാണ് കുടീന്യോ ആസ്റ്റൺ വില്ലയിലെത്തിയത്. നടപ്പുസീസൺ കഴിയുന്നതുവരെ കുടീന്യോ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി കളിക്കും. അടുത്ത 48 മണിക്കൂറിനകം ബ്രസീൽ താരം ഇംഗ്ലണ്ടിലെത്തും. ശാരീരിക പരിശോധനയ്ക്ക് ശേഷം പരിശീലനത്തിൽ പങ്കെടുക്കും. ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം സ്റ്റീവൻ ജെറാർഡാണ് ആസ്റ്റൺ വില്ലയുടെ പരിശീലകൻ. ജാക്ക് ഗ്രീലിഷിന്റെ വിടവ് കുടീന്യോയിലൂടെ നികത്താനാകുമെന്നാണ് ആസ്റ്റൺ വില്ല കരുതുന്നത്. ജെറാർഡുമായുള്ള അടുപ്പം കുടീന്യോയയ്ക്ക് ഗുണം ചെയ്യും. ലിവർപൂളിനുവേണ്ടി രണ്ടര വർഷത്തോളം ഇരുവരും ഒന്നിച്ചുകളിച്ചിട്ടുണ്ട്. 2018-ലാണ് കുടീന്യോ ലിവർപൂൾ വിട്ട് ബാഴ്സയിലെത്തിയത്. പക്ഷേ ബാഴ്സയിൽ താളം കണ്ടെത്താൻ പാടുപെട്ട കുടീന്യോ പിന്നീട് ബയേൺ മ്യൂണിക്കിനുവേണ്ടി വായ്പാ അടിസ്ഥാനത്തിൽ കളിച്ചു. Welcome, Philippe Coutinho! 🙌 Aston Villa and FC Barcelona have agreed terms for Philippe Coutinho to spend the rest of this season on loan at Villa Park. 🇧🇷 — Aston Villa (@AVFCOfficial) January 7, 2022 പുതിയ സീസണിൽ വീണ്ടും ടീമിലെത്തിയെങ്കിലും ആദ്യ ഇലവനിൽ പലപ്പോഴും സ്ഥാനം ലഭിച്ചില്ല. ഇതോടെയാണ് കുടീന്യോ വായ്പാ അടിസ്ഥാനത്തിൽ ആസ്റ്റൺ വില്ലയിലെത്തിയത്. Content Highlights: Aston Villa sign Barcelona midfielder Philippe Coutinho on loan until the end of the season
from sports rss feed https://ift.tt/3HK288g
via IFTTT
Post Top Ad
Friday, 7 January 2022
ബാഴ്‌സലോണയില്‍ നിന്ന് കുടീന്യോയെ സ്വന്തമാക്കി ആസ്റ്റണ്‍ വില്ല
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment