ഇംഗ്ലണ്ടിന് തിരിച്ചടി; അവസാന ടെസ്റ്റിന് ജോസ് ബട്ട്‌ലര്‍ ഇല്ല - News4Max

Breaking

Post Top Ad

Sunday, 9 January 2022

ഇംഗ്ലണ്ടിന് തിരിച്ചടി; അവസാന ടെസ്റ്റിന് ജോസ് ബട്ട്‌ലര്‍ ഇല്ല

സിഡ്നി: ഹൊബാർട്ടിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന് മുമ്പ് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടി. സിഡ്നിയിൽ നടന്ന നാലാം ടെസ്റ്റിനിടെ വിരലിന് പരിക്കേറ്റ ജോസ് ബട്ട്ലർക്ക് പരമ്പരയിലെ അവസാന ടെസ്റ്റിൽ കളിക്കാനാകില്ല. നാലാം ടെസ്റ്റിന്റെ അഞ്ചാം ദിനം സമനില പൊരുതി നേടിയ ശേഷം ക്യാപ്റ്റൻ ജോ റൂട്ടാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ഓൾറൗണ്ടർ ബെൻ സ്റ്റോക്ക്സിനും ജോണി ബെയർസ്റ്റോയ്ക്കും പരിക്കുള്ളതായും റിപ്പോർട്ടുണ്ട്. മത്സരത്തിനിടെ ബെയർസ്റ്റോയുടെ തള്ള വിരലിന് പരിക്കേറ്റിരുന്നു. വാരിയെല്ലിന്റെ ഭാഗത്തെ പേശികളുടെ വേദനയാണ് സ്റ്റോക്ക്സിനെ അലട്ടുന്നത്. ഇവർക്കും അവസാന ടെസ്റ്റ് നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. Content Highlights: the ashes jos buttler will miss the fifth and final test due to finger injury

from sports rss feed https://ift.tt/3JUfq43
via IFTTT

No comments:

Post a Comment

Post Bottom Ad

Pages