കോവിഡ് കേസുകള്‍ കൂടുന്നു; വിന്‍ഡീസ് പരമ്പരയുടെ വേദികള്‍ വെട്ടിക്കുറയ്ക്കാന്‍ ബി.സി.സി.ഐ - News4Max

Breaking

Post Top Ad

Sunday, 9 January 2022

കോവിഡ് കേസുകള്‍ കൂടുന്നു; വിന്‍ഡീസ് പരമ്പരയുടെ വേദികള്‍ വെട്ടിക്കുറയ്ക്കാന്‍ ബി.സി.സി.ഐ

മുംബൈ: രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചുവരുന്നതോടെ വെസ്റ്റിൻഡീസിനെതിരായ നിശ്ചിത ഓവർ പരമ്പരയുടെ വേദികൾ വെട്ടിക്കുറയ്ക്കാൻ ബിസിസിഐ. മത്സരം നടക്കേണ്ടുന്ന തിരുവനന്തപുരമടക്കമുള്ള വേദികളുടെ കാര്യത്തിൽ മാറ്റം വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യത്തിൽ ബിസിസിഐയുടെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. രാജ്യത്ത് പല സംസ്ഥാനങ്ങളിലും കോവിഡിന്റെ മൂന്നാം തരംഗം ആരംഭിച്ചു കഴിഞ്ഞെന്നാണ് റിപ്പോർട്ടുകൾ. പല സംസ്ഥാനങ്ങളും വാരാന്ത്യ ലോക്ക്ഡൗൺ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചുകഴിഞ്ഞു. വെസ്റ്റിൻഡീസിനെതിരേ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും ഉൾപ്പെടുന്ന പരമ്പരയാണ് ഇന്ത്യ കളിക്കുക. ആറ് വേദികളിലായാണ് മത്സരം. ഫെബ്രുവരി ആറിന് അഹമ്മദാബാദ് ഏകദിനത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. രാജ്യത്തെ നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്ത് ആറ് മത്സരങ്ങൾ മൂന്ന് വേദികളിലേക്കാക്കി ചുരുക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കളിക്കാർക്ക് കൂടുതൽ യാത്രകൾ ഒഴിവാക്കാനാണിത്. നിലവിൽ ഈ വിഷയത്തിൽ തീരുമാനമൊന്നും ഇടുത്തിട്ടില്ലെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്നും ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. അഹമ്മദാബാദിനെ കൂടാതെ ജയ്പുർ (ഫെബ്രുവരി 9), കൊൽക്കത്ത (ഫെബ്രുവരി 12), കട്ടക്ക് (ഫെബ്രുവരി 15), വിശാഖപട്ടണം (ഫെബ്രുവരി 18), തിരുവനന്തപുരം (ഫെബ്രുവരി 20) എന്നിവയാണ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്ന മറ്റ് വേദികൾ. Content Highlights: bcci may consider reduce the number of venues for west indies series

from sports rss feed https://ift.tt/3f7bY84
via IFTTT

No comments:

Post a Comment

Post Bottom Ad

Pages