ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക പതറുന്നു, നാല് വിക്കറ്റ് നഷ്ടമായി - News4Max

Breaking

Post Top Ad

Tuesday, 4 January 2022

ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക പതറുന്നു, നാല് വിക്കറ്റ് നഷ്ടമായി

ജൊഹാനസ്ബർഗ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക നാല് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെടുത്തു. രണ്ടാം ദിനം മൂന്ന് വിക്കറ്റുകളാണ് ടീമിന് നഷ്ടപ്പെട്ടത്. ഇത് മൂന്നും വീഴ്ത്തിയത് ശാർദുൽ ഠാക്കൂറാണ്. ശാർദുലിന്റെ മികച്ച ബൗളിങ്ങിന് മുന്നിൽ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാനായില്ല. തെംബ ബാവുമയും കൈൽ വെറെയ്നുമാണ് ക്രീസിലുള്ളത്. റാസി വാൻ ഡ്യൂസന്റെ വിക്കറ്റാണ് ഒടുവിൽ നഷ്ടപ്പെട്ടത്. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപുള്ള പന്തിൽ വാൻ ഡ്യൂസനെ ശാർദുൽ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. വെറും ഒരു റണ്ണാണ് താരത്തിന്റെ സമ്പാദ്യം. അർധസെഞ്ചുറി നേടി പിടിച്ചുനിന്ന കീഗൻ പീറ്റേഴ്സണും പുറത്തായിരുന്നു. 118 പന്തുകളിൽ നിന്ന് 62 റൺസെടുത്ത പീറ്റേഴ്സണെ ശാർദുൽ ഠാക്കൂറാണ് മടക്കിയത്. പീറ്റേഴ്സന്റെ ബാറ്റിലുരസിയ പന്ത് സ്ലിപ്പിൽ മായങ്ക് അഗർവാൾ കൈയ്യിലൊതുക്കി. നായകൻ ഡീൻ എൽഗറെയും ശാർദുൽ പുറത്താക്കിയിരുന്നു. 28 റൺസെടുത്ത എൽഗറെ ശാർദുൽ ഠാക്കൂർ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. എൽഗർ പുറത്തായതിനുപിന്നാലെ യുവതാരം കീഗൻ പീറ്റേഴ്സൺ അർധസെഞ്ചുറി നേടി. താരത്തിന്റെ ആദ്യ ടെസ്റ്റ് അർധശതകമാണിത്. എൽഗർക്ക് പകരം റാസി വാൻ ഡ്യൂസനാണ് ക്രീസിലെത്തിയത്. ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് പീറ്റേഴ്സണും എൽഗറും നൽകിയത്. ആദ്യ ദിനം സ്കോർ 14-ൽ നിൽക്കേ 7 റൺസെടുത്ത മാർക്രത്തെ മുഹമ്മദ് ഷമി വിക്കറ്റിന് മുന്നിൽ കുടുക്കി. ആദ്യ ദിനം 81.1 ഓവറുകളാണ് മത്സരം നടന്നത്. 11 വിക്കറ്റുകളും വീണു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 202 റൺസിന് ഓൾ ഔട്ടായി. അർധസെഞ്ചുറി നേടിയ നായകൻ കെ. എൽ. രാഹുലും 46 റൺസെടുത്ത ആർ. അശ്വിനും മാത്രമാണ് ഇന്ത്യയ്ക്കുവേണ്ടി തിളങ്ങിയത്. ഇന്ത്യൻ മധ്യനിര ബാറ്റിങ് വൻപരാജയമായി. Content Highlights: india vs south africa 2nd test day 2 live updates

from sports rss feed https://ift.tt/3eLWkyG
via IFTTT

No comments:

Post a Comment

Post Bottom Ad

Pages