ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസീലന്‍ഡിനെ ബംഗ്ലാദേശ് അട്ടിമറിക്കുമോ?; ആകാംക്ഷയോടെ ആരാധകര്‍ - News4Max

Breaking

Post Top Ad

Tuesday, 4 January 2022

ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായ ന്യൂസീലന്‍ഡിനെ ബംഗ്ലാദേശ് അട്ടിമറിക്കുമോ?; ആകാംക്ഷയോടെ ആരാധകര്‍

മൗണ്ട് മാൻഗാനുവി: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ന്യൂസീലൻഡിനെ ദുർബലരായ ബംഗ്ലാദേശ് അട്ടിമറിക്കുമോ?ഇരുടീമുകളും തമ്മിലുള്ള ആദ്യ ടെസ്റ്റിന്റെ അഞ്ചാം ദിനമായ ബുധനാഴ്ച്ചയിലേക്ക് കണ്ണുംനട്ട് കാത്തിരിക്കുകയാണ് ആരാധകർ. നാലാം ദിനം കളി അവസാനിച്ചപ്പോൾ രണ്ടാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ് എന്ന നിലയിലാണ് ന്യൂസീലൻഡ്. 17 റൺസ് ലീഡ് മാത്രമാണ് കിവീസിനുള്ളത്. അഞ്ചാം ദിനം ആതിഥേയരെ പെട്ടെന്ന് പുറത്താക്കിയാൽ ബംഗ്ലാദേശിന് വിജയസാധ്യത കൂടുതലാണ്. ആദ്യ ഇന്നിങ്സിൽ മികച്ച ബാറ്റിങ് പുറത്തെടുത്ത അവർന്യൂസീലൻഡിന്റെ 328 റൺസിനെതിരേ 458 റൺസാണ് അടിച്ചെടുത്തത്. 130 റൺസിന്റെ നിർണായക ലീഡ് നേടി. ആദ്യ ഇന്നിങ്സിൽ 176.2 ഓവർ ബാറ്റു ചെയ്ത ബംഗ്ലാദേശ് ഒമ്പത് വർഷത്തിന് ശേഷം ന്യൂസീലൻഡ് മണ്ണിൽ ഏറ്റവും അധികം ഓവർ ബാറ്റു ചെയ്യുന്ന സന്ദർശക ടീം എന്ന റെക്കോഡും സ്വന്തമാക്കി. 2013-ൽ 170 ഓവർ ബാറ്റു ചെയ്ത ഇംഗ്ലണ്ടിന്റെ റെക്കോഡാണ് അവർ മറികടന്നത്. അന്ന് ആറു വിക്കറ്റ് നഷ്ടത്തിൽ 421 റൺസാണ് ഇംഗ്ലണ്ട് നേടിയത്. ഓപ്പണർ മഹ്മൂദുൽ ഹസൻ ജോയ് (78), നജ്മുൽ ഹുസൈൻ ഷാന്റോ (64), ക്യാപ്റ്റൻ മുഅ്മിനുൽ ഹഖ് (88), വിക്കറ്റ് കീപ്പർ ലിറ്റൺ ദാസ് (86), മെഹ്ദി ഹസ്സൻ (47) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഒന്നാമിന്നിങ്സിൽ ബംഗ്ലാദേശിന് ലീഡ് സമ്മാനിച്ചത്. കെയ്ൽ ജമെയ്സൺ, നീൽ വാഗ്നർ, ട്രെന്റ് ബോൾട്ട്, ടിം സൗത്തി തുടങ്ങി ലോകോത്തര പേസ് ബൗളർമാർക്കെതിരേ ആയിരുന്നു ബംഗ്ലാ ബാറ്റ്സ്മാൻമാരുടെ വീറുറ്റ പ്രകടനം. ബോൾട്ട് നാലും വാഗ്നർ മൂന്നും വിക്കറ്റ് വീഴ്ത്തി. ആദ്യ ഇന്നിങ്സിൽ സെഞ്ചുറി നേടിയ ദേവോൺ കോൺവേയും അർധ സെഞ്ചുറി കണ്ടെത്തിയ ഹെൻട്രി നിക്കോൾസും വിൽ യങ്ങുമാണ് ന്യൂസീലൻഡിന് 328 റൺസ് സമ്മാനിച്ചത്. ശേഷിക്കുന്നവരെല്ലാം നിറം മങ്ങി. ശൊരിഫൂൽ ഇസ്ലാമും മെഹ്ദി ഹസ്സനും ബംഗ്ലാദേശിനായി മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ 17 ഓവറിൽ 39 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത എബാദത് ഹുസൈന്റെ ബൗളിങ്ങാണ് ആതിഥേയരെ തകർത്തത്. ഓപ്പണർ വിൽ യങ് (69), ദേവോൺ കോൺവേ (13), ഹെൻട്രി നിക്കോൾസ് (0), ടോം ബ്ലൻഡൽ (0) എന്നിവരുടെ വിക്കറ്റുകളാണ് എബാദത് ഹുസൈൻ വീഴ്ത്തിയത്. 14 റൺസെടുത്ത ക്യാപ്റ്റൻ ടോം ലാഥത്തെ തസ്കിൻ അഹമ്മദ് ബൗൾഡാക്കി. നാലാം ദിനം സ്റ്റമ്പെടുക്കുമ്പോൾ 37 റൺസോടെ റോസ് ടെയ്ലറും ആറു റൺസുമായി രചിൻ രവീന്ദ്രയുമാണ് ക്രീസിൽ. ന്യൂസീലൻഡ് മണ്ണിൽ ഇതുവരെ കളിച്ച എല്ലാ ടെസ്റ്റിലും ബംഗ്ലാദേശ് തോറ്റിട്ടുണ്ട്. ഈ മത്സരം സമനില ആയാൽപോലും ബംഗ്ലാദേശ് പുതിയ ചരിത്രമെഴുതും. NZ 5 down. Ebadot Hussain is on fire. 🔥#NZvsBan pic.twitter.com/BGIUqWkeuv — Noman Bin Basheer (@NomanBinBasheer) January 4, 2022 New Zealand crowd at it again😂#NZvsBan #CricketTwitter pic.twitter.com/v4jF7Z3VWF — Lazy (@TensoRo45) January 2, 2022 Content Highlights: New Zealand vs Bangladesh 1st Test Day 4

from sports rss feed https://ift.tt/3HvdDAo
via IFTTT

No comments:

Post a Comment

Post Bottom Ad

Pages