വില്ലനായി വീണ്ടും കോവിഡ്; രഞ്ജി ട്രോഫി നീട്ടിവെച്ചു - News4Max

Breaking

Post Top Ad

Wednesday, 5 January 2022

വില്ലനായി വീണ്ടും കോവിഡ്; രഞ്ജി ട്രോഫി നീട്ടിവെച്ചു

മുംബൈ: തുടർച്ചയായ രണ്ടാം സീസണിലും രഞ്ജി ട്രോഫിക്ക് ഭീഷണിയായി കോവിഡ്. പുതിയ വകഭേദമായ ഒമിക്രോണടക്കം രാജ്യത്ത് കോവിഡ് കേസുകൾ വർധിച്ചതോടെ രഞ്ജി ട്രോഫി അടക്കമുള്ള ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റുകൾ നീട്ടിവെയ്ക്കുന്നതായി ബിസിസിഐ അറിയിച്ചു. ജനുവരി 13-നായിരുന്നു രഞ്ജി ട്രോഫി സീസൺ ആരംഭിക്കേണ്ടിയിരുന്നത്. കഴിഞ്ഞ രഞ്ജി സീസൺ കോവിഡ് കാരണം ഉപേക്ഷിച്ചതിനു പിന്നാലെയാണിത്. കേണൽ സികെ നായിഡു ട്രോഫി, സീനിയർ വനിതകളുടെ ടി20 ലീഗ് എന്നിവയും മാറ്റിവെച്ചിട്ടുണ്ട്. നേരത്തെ കോവിഡ് വ്യാപനം കാരണം ഐ ലീഗ് ഫുട്ബോളിന്റെ പുതിയ സീസണും നീട്ടിവെച്ചിരുന്നു. കളിക്കാരുടെ സുരക്ഷക്കാണ് പ്രധാന പരിഗണനയെന്നും രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മൂന്ന് ടൂർണമെന്റുകളും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ നീട്ടിവെക്കുകയാണെന്നും ബിസിസിഐ വാർത്താക്കുറിപ്പിൽ അറിയിച്ചു. സാഹചര്യം മെച്ചപ്പടുന്നതിന് അനുസരിച്ച് പുതുയ തീയതികൾ പീന്നീട് അറിയിക്കുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. Content Highlights: bcci postponed ranji trophy due to surge in covid cases

from sports rss feed https://ift.tt/3Hw7ns6
via IFTTT

No comments:

Post a Comment

Post Bottom Ad

Pages