വേണ്ടിവന്നാല്‍ ബൗണ്‍സറെറിഞ്ഞും വിറപ്പിക്കും, വൈറലായി റൂട്ടിന്റെ ബൗളിങ് - News4Max

Breaking

Post Top Ad

Saturday, 8 January 2022

വേണ്ടിവന്നാല്‍ ബൗണ്‍സറെറിഞ്ഞും വിറപ്പിക്കും, വൈറലായി റൂട്ടിന്റെ ബൗളിങ്

സിഡ്നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിലും വിജയതീരത്തേക്ക് അടുക്കുകയാണ് ഓസ്ട്രേലിയ. രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടിയ ഉസ്മാൻ ഖവാജയുടെ മികവിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെതിരേ മേധാവിത്വം സ്ഥാപിച്ചു. ഒരു ദിവസം മാത്രം ബാക്കിനിൽക്കേ ഇംഗ്ലണ്ടിന് ഇനി വിജയിക്കാൻ വേണ്ടത് 358 റൺസാണ്. മത്സരത്തിന്റെ നാലാം ദിനം രസകരമായ ഒരു സംഭവം അരങ്ങേറി. ബാറ്റുകൊണ്ട് മായാജാലം തീർക്കുന്ന ഇംഗ്ലണ്ട് നായകൻ ജോ റൂട്ട് പന്തുകൊണ്ട് ഉസ്മാൻ ഖവാജയെ വിറപ്പിച്ചു. സ്പിൻ ബൗളറായ റൂട്ട് തകർപ്പൻ ബൗൺസറെറിഞ്ഞാണ് ഖവാജയെ ഞെട്ടിച്ചത്. 48-ാം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. റൂട്ടെറിഞ്ഞ അവസാന പന്ത് അസാധാരണമായ വേഗം കൈവരിച്ച് മികച്ചൊരു ബൗൺസറായി മാറി. മണിക്കൂറിൽ 93 കിലോമീറ്റർ വേഗത്തിൽ വന്ന പന്ത് ഖവാജയുടെ തലയിലിടിക്കുമായിരുന്നു. എന്നാൽ അതിവേഗത്തിൽ തന്നെ കുനിഞ്ഞതുകൊണ്ട് ഖവാജ രക്ഷപ്പെട്ടു. പന്ത് തലയ്ക്ക് മുകളിലൂടെ പറന്നു. ഇത് ഫസ്റ്റ് ബൗൺസാണെന്ന് കാണിച്ച് ഖവാജ റൂട്ടിനെനോക്കി ചിരിച്ചു. റൂട്ടും ചിരിച്ചുകൊണ്ട് ഖവാജയുടെ അടുത്തെത്തി ക്ഷമാപണം നടത്തി. Joe Root off the long run! #Ashes pic.twitter.com/K3Vpics1ZE — cricket.com.au (@cricketcomau) January 8, 2022 റൂട്ടിന്റെ ഈ ബൗൺസർ ചുരുങ്ങിയ നേരംകൊണ്ടുതന്നെ ആരാധകർ ഏറ്റെടുക്കുകയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. മത്സരത്തിൽ ഖവാജ പുറത്താവാതെ 101 റൺസെടുത്തു. ആദ്യ ഇന്നിങ്സിൽ ഖവാജ 137 റൺസാണ് അടിച്ചെടുത്തത്. ആഷസ് പരമ്പര നേരത്തേതന്നെ ഓസ്ട്രേലിയ സ്വന്തമാക്കിയിട്ടുണ്ട്. Content Highlights: Spinner Joe Root Surprises Usman Khawaja With A Bouncer During Fourth Ashes Test

from sports rss feed https://ift.tt/3HLtvih
via IFTTT

No comments:

Post a Comment

Post Bottom Ad

Pages