കോലിയേക്കാള്‍ ബാറ്റിങ് ശരാശരി സ്റ്റാര്‍ക്കിന്; ഓസീസ് ചാനലിന്റെ പരിഹാസത്തിന് വസീം ജാഫറിന്റെ മറുപടി - News4Max

Breaking

Post Top Ad

Friday, 7 January 2022

കോലിയേക്കാള്‍ ബാറ്റിങ് ശരാശരി സ്റ്റാര്‍ക്കിന്; ഓസീസ് ചാനലിന്റെ പരിഹാസത്തിന് വസീം ജാഫറിന്റെ മറുപടി

മുംബൈ: ടെസ്റ്റ് ക്രിക്കറ്റിൽ മോശം ഫോമിലാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. 2019 നവംബറിലാണ് ഇന്ത്യൻ ക്യാപ്റ്റൻ അവസാനം സെഞ്ചുറി നേടിയത്. കഴിഞ്ഞ രണ്ടു വർഷമായി ടെസ്റ്റിലെ ബാറ്റിങ് ശരാശരി 26 ആണ്. കോലിയുടെ ഈ മോശം പ്രകടനത്തെ പരിഹസിച്ച് ഓസ്ട്രേലിയൻ ചാനലായ 7 ക്രിക്കറ്റ് ഒരു ട്വീറ്റ് ഇടുകയും ചെയ്തു. എന്നാൽ ഇന്ത്യയുടെ മുൻതാരം വസീം ജാഫറിന് അത് രസിച്ചില്ല. ഉരുളയ്ക്കുപ്പേരി പോലെ അതിന് ഒന്നാന്തരം മറുപടി നൽകി വസീം ജാഫർ. ഓസ്ട്രേലിയയുടെ പേസ് ബൗളർ മിച്ചൽ സ്റ്റാർക്കിന് വിരാട് കോലിയേക്കാൾ ബാറ്റിങ് ശരാരിയുണ്ടെന്നായിരുന്നു ചാനലിന്റെ പരിഹാസം. ഇരുവരും ബാറ്റു ചെയ്യുന്ന ചിത്രവും അവർ നൽകിയിരുന്നു. സ്റ്റാർക്കിന്റെ ശരാശരി 38.63 ആണ്. കോലിയുടേത് 37.17ഉം. ഏകദിന ബാറ്റിങ് ശരാശരിയിൽ ഇന്ത്യൻ പേസ് ബൗളർ നവദീപ് സയ്നിയേയും ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനേയും താരമ്യപ്പെടുത്തിയാണ് ജാഫർ ഇതിന് മറുപടി നൽകിയത്. സ്മിത്തിന്റെ ശരാശരി 43.34ഉം നവദീപിന്റേത് 53.50ഉം ആണ്. ODI Career batting average: Navdeep Saini: 53.50 Steve Smith: 43.34 😛 https://t.co/1PrcZ0HkDf — Wasim Jaffer (@WasimJaffer14) January 6, 2022 Content Highlights: Wasim Jaffers Epic Response To Australian Broadcasters Virat Kohli, Mitchell Starc Comparison

from sports rss feed https://ift.tt/3eWlF9n
via IFTTT

No comments:

Post a Comment

Post Bottom Ad

Pages