ന്യൂഡൽഹി: ഈ വർഷം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. 15 അംഗ സംഘത്തെയാണ് ബിസിസിഐ പ്രഖ്യാപിച്ചിരിക്കുന്നത്. ന്യൂസീലൻഡ് വേദിയാകുന്ന ലോകകപ്പിൽ ഇന്ത്യയെ നയിക്കുക വെറ്ററൻ താരം മിതാലി രാജാണ്. ഹർമൻപ്രീത് കൗറാണ് വൈസ് ക്യാപ്റ്റൻ. മാർച്ച് നാല് മുതൽ ഏപ്രിൽ മൂന്ന് വരെയാണ് ലോകകപ്പ്. ടോപ്പ് ഓർഡർ ബാറ്റർ ജെമീമ റോഡ്രിഗസ്, പേസർ ശിഖ പാണ്ഡെ എന്നിവരെ ടീമിലേക്ക് പരിഗണിക്കാതിരുന്നത് ചർച്ചയായിക്കഴിഞ്ഞു. മോശം ഫോം ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും ഒഴിവാക്കിയത്. മാർച്ച് ആറിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. മാർച്ച് 10-ന് ന്യൂസീലൻഡ്, മാർച്ച് 12-ന് വെസ്റ്റിൻഡീസ്, മാർച്ച് 16-ന് ഇംഗ്ലണ്ട്, മാർച്ച് 19-ന് ഓസ്ട്രേലിയ, മാർച്ച് 22-ന് ബംഗ്ലാദേശ്, മാർച്ച് 17-ന് ദക്ഷിണാഫ്രിക്ക എന്നിവർക്കെതിരെയാണ് ഇന്ത്യയുടെ മറ്റ് മത്സരങ്ങൾ. ഏകദിന ലോകകപ്പിന് മുൻപായി ന്യൂസീലൻഡിൽ ഏകദിന പരമ്പരയും ഇന്ത്യൻ സംഘം കളിക്കും. അഞ്ച് ഏകദിനങ്ങളാണ് പരമ്പരയിലുള്ളത്. ലോകകപ്പിനുള്ള 15 അംഗ സംഘം തന്നെയാണ് ഈ പരമ്പരയിലും കളിക്കുക. ഫെബ്രുവരി 11 മുതലാണ് ന്യൂസീലൻഡ് പരമ്പര ആരംഭിക്കുന്നത്. ഇന്ത്യൻ ടീം: മിതാലി രാജ് (ക്യാപ്റ്റൻ), ഹർമൻപ്രീത് കൗർ (വൈസ് ക്യാപ്റ്റൻ), സ്മൃതി മന്ദാന, ഷഫാലി വർമ, യസ്തിക ഭാട്ടിയ, ദീപ്തി ശർമ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), സ്നേഹ് റാണ, ജുലൻ ഗോസ്വാമി, പൂജ വസ്ത്രാകർ, മേഘ്ന സിങ്, രേണുക സിങ് താക്കൂർ, താനിയ ഭാട്ടിയ, രാജേശ്വരി ഗെയ്ക്വാദ്, പൂനം യാദവ്. Content Highlights: bcci announces indian 15 member squad for the Women s odi world cup
from sports rss feed https://ift.tt/3zzN6iO
via IFTTT
Post Top Ad
Thursday, 6 January 2022
Home
sports sports rss feed
വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ മിതാലി രാജ് നയിക്കും; ജെമീമയും ശിഖ പാണ്ഡെയും പുറത്ത്
വനിതാ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ മിതാലി രാജ് നയിക്കും; ജെമീമയും ശിഖ പാണ്ഡെയും പുറത്ത്
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment