സിഡ്നി: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ഓസ്ട്രേലിയക്ക് മേൽക്കൈ. ഇടവേളയ്ക്കു ശേഷം ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയ ഉസ്മാൻ ഖവാജയുടെ സെഞ്ചുറിയുടെ മികവിൽ എട്ടിന് 416 റൺസെന്ന നിലയിൽ ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. രണ്ടാം ദിനത്തിലെ മത്സരം അവസാനിക്കുമ്പോൾ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 13 റൺസെന്ന നിലയിലാണ്. ഹസീബ് ഹമീദും (2), സാക്ക് ക്രൗളിയുമാണ് (2) ക്രീസിൽ. ഓസീസിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിനേക്കാൾ 403 റൺസ് പിന്നിലാണ് ഇംഗ്ലണ്ടിപ്പോൾ. നേരത്തെ 260 പന്തിൽ നിന്ന് 13 ബൗണ്ടറികളോടെ 137 റൺസെടുത്ത ഖവാജയുടെ മികവിലാണ് ഓസീസ് ഒന്നാം ഇന്നിങ്സിൽ 416 റൺസെടുത്തത്. സ്റ്റീവ് സ്മിത്ത് 141 പന്തുകൾ നേരിട്ട് അഞ്ച് ബൗണ്ടറിയടക്കം 67 റൺസെടുത്തു. ഡേവിഡ് വാർണർ (30), മാർക്കസ് ഹാരിസ് (38), മിച്ചൽ സ്റ്റാർക്ക് (34*) എന്നിവരും ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു. ഇംഗ്ലണ്ടിനായി സ്റ്റ്യുവർട്ട് ബ്രോഡ് അഞ്ച് വിക്കറ്റും ജെയിംസ് ആൻഡേഴ്സൺ, മാർക്ക് വുഡ്, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. Content Highlights: Australia vs England 4th Ashes Test Day 2
from sports rss feed https://ift.tt/3q0nk3U
via IFTTT
Post Top Ad
Thursday, 6 January 2022
സെഞ്ചുറിയുമായി തിളങ്ങി ഖവാജ; രണ്ടാം ദിനം സ്വന്തമാക്കി ഓസ്ട്രേലിയ
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment