ഓര്‍മയായത് ഗോള്‍പോസ്റ്റിനു കീഴില്‍ വിസ്മയംതീര്‍ത്ത കുഞ്ഞുഗോളി - News4Max

Breaking

Post Top Ad

Wednesday, 5 January 2022

ഓര്‍മയായത് ഗോള്‍പോസ്റ്റിനു കീഴില്‍ വിസ്മയംതീര്‍ത്ത കുഞ്ഞുഗോളി

കോഴിക്കോട്: ഉയരക്കാർ അടക്കിവാണ ഗോൾപോസ്റ്റിനുകീഴിൽ വിസ്മയംതീർത്ത കുഞ്ഞു ഗോളിയായിരുന്നു വിടപറഞ്ഞ കുഞ്ഞിക്കോയ. അഞ്ചടി രണ്ടിഞ്ചു മാത്രമായിരുന്നു കുഞ്ഞിയുടെ പൊക്കം. എന്നാൽ, മെയ്വഴക്കംകൊണ്ടും വേഗംകൊണ്ടും പേരുകേട്ട താരങ്ങളുടെ ഗോൾശ്രമങ്ങൾ കുഞ്ഞി വിഫലമാക്കി. ആരാധകർക്കിടയിൽ ഗോളി കുഞ്ഞു എന്നാണ് കുഞ്ഞിക്കോയ അറിയപ്പെട്ടത്. നഗരത്തിൽ ഫുട്ബോൾ കമ്പത്തിന് പേരുകേട്ട കുറ്റിച്ചിറയിലാണ് കുഞ്ഞു കളിച്ചുവളർന്നത്. ഹിമായത്തുൽ ഇസ്ലാം ഹൈസ്കൂളിലായിരുന്നു പഠനം. കെ.ഡി.എഫ്.എ. നടത്തിയ ക്യാമ്പിൽ പങ്കെടുത്തത് കുഞ്ഞിയുടെ കളിജീവിതത്തിൽ വഴിത്തിരവായി. ക്യാമ്പിലെ റഷ്യക്കാരനായിരുന്ന സെബാസ്റ്റ്യനോവാണ് കുഞ്ഞിയെ ഗോൾകീപ്പറാവാൻ ആത്മവിശ്വാസം പകർന്നത്. കോഴിക്കോട്ടെ മൈതാനങ്ങളിലെ മിന്നും പ്രകടനങ്ങൾ സതേൺറെയിൽവെ ഫുട്ബോൾ ടീമിൽ സ്ഥാനംനേടാൻ കുഞ്ഞിയെ സഹായിച്ചു. മൂന്നുവർഷം റെയിൽവേക്കായി കളിച്ചു. തുടർന്ന് നാട്ടിലെത്തി. മലബാർ ഹണ്ടേഴ്സ് താരമായി. നാഗ്ജി ട്രോഫിയിൽ ഇൻഡിപെൻഡൻസ് ടീമിനായി കളിച്ചു. സെവൻസ് ടൂർണമെന്റുകളിലും കുഞ്ഞു നിറസാന്നിധ്യമായിരുന്നു. ബഹ്റൈനിൽ കുറച്ചുകാലം ജോലിചെയ്തിരുന്നു. അവിടെ മലയാളികളെ അണിനിരത്തി കാലിക്കറ്റ് ഫുട്ബോൾ ഇലവൻ ടീമിനെ രംഗത്തിറക്കിയിരുന്നു. മാനാഞ്ചിറ മൈതാനിയിൽ 1989-ൽ മുൻതാരം സെയ്ത് മുഹമ്മദിനുവേണ്ടി നടത്തിയ പ്രദർശനമത്സരത്തിലാണ് കുഞ്ഞി അവസാനമായി ബൂട്ടുകെട്ടിയത്. ജൂനിയർ കേരള വനിതാ ടീമിനെതിരേ അണിനിരന്ന കേരള വൈറ്ററൻസ് ടീമിൽ കുഞ്ഞിയോടൊപ്പം ഒളിമ്പ്യൻ റഹ്മാൻ, വിക്ടർ മഞ്ഞില, അപ്പാ മണി, എം.ആർ.സി. കൃഷ്ണൻ, നടരാജൻ തുടങ്ങിയവരും കളിച്ചിരുന്നു. Content Highlights: remembering the amazing baby goalie under the goalpost kunjikoya

from sports rss feed https://ift.tt/3ePIJ9J
via IFTTT

No comments:

Post a Comment

Post Bottom Ad

Pages