ജൂനിയര്‍ എന്‍ടി ആറിന്റെ പ്രസംഗം; പിന്നാലെ മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് പോര് - News4Max

Breaking

Post Top Ad

Friday, 31 December 2021

ജൂനിയര്‍ എന്‍ടി ആറിന്റെ പ്രസംഗം; പിന്നാലെ മോഹന്‍ലാല്‍, മമ്മൂട്ടി ഫാന്‍സ് പോര്

 

ഒരിടവേളയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍സ് പോര് സോഷ്യല്‍മീഡിയയില്‍ സജീവമാകുകയാണ്. ആര്‍ആര്‍ആര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ജൂനിയര്‍ എന്‍ടിആര്‍ കേരളത്തില്‍ എത്തിയപ്പോള്‍ നടത്തിയ പ്രസംഗമാണ് ഇതിന് ആധാരം.

 

മോഹന്‍ലാലിന്റെ പേര് ജൂനിയര്‍ എന്‍ടിആര്‍ പറഞ്ഞപ്പോഴേക്കും നിറഞ്ഞ കൈയ്യടിയായിരുന്നു സദസില്‍ നിന്ന് ഉയര്‍ന്നത്. പിന്നാലെ മമ്മൂട്ടിയുടെ പേര് പറഞ്ഞപ്പോഴും സദസില്‍ കരഘോഷങ്ങളുടെ മേളമായിരുന്നു. ജൂനിയര്‍ എന്‍ടിആറിന്റെ മലയാള സൂപ്പര്‍ താരങ്ങളെ പ്രശംസിച്ചുള്ള പ്രസംഗം വൈറലായതോടെ മമ്മൂട്ടി ഫാന്‍സും മോഹന്‍ലാല്‍ ഫാന്‍സും വാക്ക്‌പോര് തുടങ്ങി.

മമ്മൂട്ടിക്കാണ് ഏറ്റവും കൂടുതല്‍ ഫാന്‍സ് സപ്പോര്‍ട്ടുള്ളതെന്ന് ഒരു വിഭാഗം പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സും ഇതിനെതിരെ രംഗത്ത് വന്നു. ‘മോഹന്‍ലാല്‍ എന്ന പേര് പറഞ്ഞപ്പോള്‍ ഉയര്‍ന്ന കൈയ്യടി മമ്മൂട്ടിയുടെ പേര് പറയും വരെ നീണ്ട് പോയതിനാലാണ് മമ്മൂട്ടിക്കാണ് ഫാന്‍സ് കൂടുതല്‍ എന്ന് തോന്നിയത്’ എന്നായിരുന്നു. ഇരുവിഭാഗവും ഇപ്പോള്‍ ഇതേ ചൊല്ലി തര്‍ക്കത്തിലാണ്.

കൊവിഡും ലോക്ക് ഡൗണും മൂലം പലകുറി റിലീസ് നീട്ടിയ ചിത്രം ജനുവരി ഏഴിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യാന്‍ പോകുന്നത്. ബാഹുബലി 2 ഇറങ്ങി അഞ്ച് വര്‍ഷം കഴിയുമ്പോഴാണ് ആര്‍ആര്‍ആര്‍ എത്തുന്നത്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത് രാജമൗലി തന്നെയാണ്. സായ് മാധവ് ബുറയാണ് സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്.



from Southlive https://ift.tt/32POVeR
via IFTTT

No comments:

Post a Comment

Post Bottom Ad

Pages