വീണ്ടും ഗോളടിച്ച് റൊണാള്‍ഡോ, ബേണ്‍ലിയെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് - News4Max

Breaking

Post Top Ad

Friday, 31 December 2021

വീണ്ടും ഗോളടിച്ച് റൊണാള്‍ഡോ, ബേണ്‍ലിയെ തകര്‍ത്ത് മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്

മാഞ്ചെസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വിജയവഴിയിൽ തിരിച്ചെത്തി മാഞ്ചെസ്റ്റർ യുണൈറ്റഡ്. ബേൺലിയെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് തകർത്താണ് ചുവന്ന ചെകുത്താന്മാർ വിജയം ആഘോഷിച്ചത്. യുണൈറ്റഡിനുവേണ്ടി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ, സ്കോട് മക്ടൊമിനെ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ബെൻ മീയുടെ സെൽഫ് ഗോളും ടീമിന് തുണയായി. ബേൺലിയ്ക്ക് വേണ്ടി ആരോൺ ലെനൻ ഗോളടിച്ചു. വലിയ മാറ്റങ്ങളുമായാണ് പരിശീലകൻ റാൾഫ് റാങ്നിക് യുണൈറ്റഡിനെ ഇറക്കിയത്. എഡിൻസൺ കവാനി, ലൂക്ക് ഷോ, ആരോൺ വാൻ ബിസ്സാക്ക, ഗ്രീൻവുഡ്, മാറ്റിച്ച് തുടങ്ങിയവരെല്ലാം ആദ്യ ഇലവനിൽ ഇടം നേടി. വളരെ വ്യത്യസ്തമായ 4-2-2-2 ശൈലിയിലാണ് ടീം കളിച്ചത്. മത്സരത്തിന്റെ തുടക്കം തൊട്ട് യുണൈറ്റഡ് ആധിപത്യം പുലർത്തി. എട്ടാം മിനിറ്റിൽ സ്കോട് മക്ടൊമിനെ നേടിയ തകർപ്പൻ ഗോളിന്റെ ബലത്തിൽ യുണൈറ്റഡ് ലീഡെടുത്തു. റൊണാൾഡോ നൽകിയ പാസ് സ്വീകരിച്ച മക്ടൊമിനെ വിദഗ്ധമായി പന്ത് വലയിലെത്തിച്ചു. പിന്നാലെ 27-ാം മിനിറ്റിൽ യുണൈറ്റഡ് ലീഡ് രണ്ടാക്കി ഉയർത്തി. ഇത്തവണ ജേഡൻ സാഞ്ചോയാണ് ഗോളിന് വഴിയൊരുക്കിയത്. ഗോൾവലയിലേക്ക് പോകുകയായിരുന്ന സാഞ്ചോയുടെ ഷോട്ട് ബേൺലി പ്രതിരോധതാരം ബെൻ മീയുടെ കാലിൽ തട്ടി വലയിൽ കയറി. 35-ാം മിനിറ്റിലാണ് റൊണാൾഡോ ഗോളടിച്ചത്. സ്കോട് മക്ടൊമിനെയുടെ തകർപ്പൻ ഷോട്ട് ബേൺലി ക്രോസ്ബാറിലിടിച്ച് തെറിച്ചെങ്കിലും നേരെയെത്തിയത് റൊണാൾഡോയുടെ കാലിലേക്കാണ്. ആളൊഴിഞ്ഞ പോസ്റ്റിൽ അനായാസം ഗോളടിച്ച് റൊണാൾഡോ സിയൂ ആഘോഷം തുടങ്ങി. താരത്തിന്റെ സീസണിലെ എട്ടാമത്തെ ഗോളാണിത്. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റൊണാൾഡോ നാലാംസ്ഥാനത്തെത്തി. റൊണാൾഡോയുടെ ഗോളിലൂടെ യുണൈറ്റഡ് വിജയമുറപ്പിച്ചു. എന്നാൽ ചുവന്ന ചെകുത്താന്മാരെ ഞെട്ടിച്ചുകൊണ്ട് 38-ാം മിനിറ്റിൽ ആരോൺ ലെനൻ ഒരു ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതി ഗോൾ രഹിതമായി. നിരവധി അവസരങ്ങൾ യുണൈറ്റഡിന് ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ഈ വിജയത്തോടെ 2021-ലെ മത്സരങ്ങൾ യുണൈറ്റഡ് പൂർത്തീകരിച്ചു. ഈ വിജയത്തിന്റെ അകമ്പടിയിൽ യുണൈറ്റഡ് പോയന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി. 18 മത്സരങ്ങളിൽ നിന്ന് 31 പോയന്റാണ് യുണൈറ്റഡിനുള്ളത്. 20 മത്സരങ്ങളിൽ നിന്ന് 50 പോയന്റുള്ള മാഞ്ചെസ്റ്റർ സിറ്റി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. ബേൺലി 18-ാം സ്ഥാനത്താണ്. Content Highlights: McTominay and Ronaldo on target as Manchester United ease past Burnley

from sports rss feed https://ift.tt/32AItss
via IFTTT

No comments:

Post a Comment

Post Bottom Ad

Pages