കഠിനാധ്വാനത്തിന്റെ ഫലമാണിത്, ഇനിയും കരുത്താര്‍ജിക്കണം: സഹല്‍ - News4Max

Breaking

Post Top Ad

Thursday, 30 December 2021

കഠിനാധ്വാനത്തിന്റെ ഫലമാണിത്, ഇനിയും കരുത്താര്‍ജിക്കണം: സഹല്‍

കൊച്ചി: ഐ.എസ്.എല്ലിൽ കഴിഞ്ഞ സീസണുകളിലെ 51 കളികളിൽ നേടിയത് ഒരു ഗോൾ മാത്രം. ഇത്തവണ എട്ടു കളികളിൽ നേടിയത് നാലു ഗോൾ. മഞ്ഞക്കുപ്പായത്തിൽ സഹൽ അബ്ദുൽ സമദിന്റെ കളി വേറെ ലെവലാകുമ്പോൾ ബ്ലാസ്റ്റേഴ്സ് ആരാധകരും ആവേശത്തിലാണ്. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിലെ ഈ സീസണിൽ തകർപ്പൻ പ്രകടനത്തോടെ ബ്ലാസ്റ്റേഴ്സ് കുതിക്കുമ്പോൾ അതിന് ഊർജം പകരുന്ന സഹൽ മാതൃഭൂമിയുമായി സംസാരിക്കുന്നു. ഫസ്റ്റ് ബെഞ്ചിലെ കുട്ടികൾ ബ്ലാസ്റ്റേഴ്സിന്റെ സ്പെഷ്യൽ ഫോഴ്സ് ടീമിലെ വിദേശ കളിക്കാരാണ്. ഒരു ക്ലാസിലെ ഫസ്റ്റ് ബെഞ്ചിലെ കുട്ടികളെപ്പോലെയാണ് അവർ. ലൂണയും വാസ്ക്വസും സിപോവിച്ചുമൊക്കെ ഫീൽഡിൽ മാത്രമല്ല, ഹോട്ടലിലും യാത്രയിലുമൊക്കെ എന്നോടു വളരെ കമ്പനിയടിച്ചാണ് നടക്കുന്നത്. ലൂണ ഒരു എൻജിൻപോലെ 90 മിനിറ്റും ടീമിനുവേണ്ടി കളിക്കുന്നു. ഞാൻ ബീസ്റ്റ് എന്നാണ് ലൂണയെ കളിയാക്കി വിളിക്കുന്നത്. കോമഡി പറയുന്നതിലും ലൂണയെ കഴിഞ്ഞേ മറ്റൊരാളുള്ളൂ. വാസ്ക്വസും ഹോർഗെ ഡയസും സംസാരത്തിൽ അല്പം പിന്നോട്ടാണ്. കോച്ച് കളി മാറ്റിയില്ല പുതിയ കോച്ച് വുകോമാനോവിച്ച് എന്റെ കളിയെ മാറ്റിയെന്നു പറയാനാകില്ല. എന്നാൽ, കളിയിൽ പലതും അദ്ദേഹം കൂട്ടിച്ചേർത്തു. അനാവശ്യമായ കാര്യങ്ങൾ ഒഴിവാക്കി ഗോൾ സ്കോറിങ്ങിനു പറ്റിയ കളിയാണ് അദ്ദേഹം പറഞ്ഞുതന്നത്. ഫിനിഷിങ്ങിലെ വാശിയാണ് അദ്ദേഹം പഠിപ്പിച്ച പ്രധാന പാഠം. ഞാൻ ഒരിക്കലും ക്ലംപീറ്റ് പ്ലെയറല്ല. കഴിഞ്ഞ സീസണുകളിൽ എല്ലാംകൂടി ഒരു ഗോൾ മാത്രം നേടിയ ഞാൻ ഈ സീസണിൽ ഇതിനകം നാലു ഗോളുകൾ നേടിയതിനു പിന്നിലെ രഹസ്യം എന്താണെന്ന് ചോദിച്ചാൽ കഠിനാധ്വാനം എന്നേ മറുപടിയുള്ളൂ. മെസ്സി, മെസ്സി മാത്രം ലോക ഫുട്ബോളിൽ അന്നും ഇന്നും എന്റെ ഇഷ്ടതാരം ലയണൽ മെസ്സിയാണ്. കുട്ടിക്കാലം മുതൽ മെസ്സിയുടെ കളി കണ്ടാണ് ഫുട്ബോൾ തട്ടാൻ തുടങ്ങിയത്. മെസ്സിയുടെ കളി എത്ര കണ്ടാലും മതിയാകില്ല. ബാഴ്സലോണയായിരുന്നു ഇഷ്ട ടീം. എന്നാൽ മെസ്സി പോയതോടെ ഇപ്പോൾ പി.എസ്.ജി.യുടെ കളി കാണാൻ തുടങ്ങി. പുതുവർഷത്തിലെ പ്രതീക്ഷ ആരാധകർ പ്രതീക്ഷിച്ച തുടക്കമാണ് ഇത്തവണ ബ്ലാസ്റ്റേഴ്സിനു കിട്ടിയിരിക്കുന്നത്. പുതുവർഷത്തിൽ ഞാൻ ആഗ്രഹിക്കുന്നത് ഈ തുടക്കം നിലനിർത്താനുള്ള കളി പുറത്തെടുക്കാൻ കഴിയണമെന്നാണ്. ലീഗിന്റെ രണ്ടാം ഘട്ടത്തിൽ എല്ലാ ടീമുകളും വാശിയോടെയാകും തിരിച്ചുവരിക. ടഫ് ആയ മത്സരങ്ങളാണ് വരാനുള്ളത്. ശാരീരികമായും മാനസികമായും കരുത്താർജിച്ച് പുതുവർഷത്തിലെ കളികളെ സമീപിക്കാനാണ് ഞാൻ ഒരുങ്ങുന്നത്. Content Highlights: Interview with Sahal Abdul Samad, Kerala Blasters FC, Indian Footballer

from sports rss feed https://ift.tt/3sNX66v
via IFTTT

No comments:

Post a Comment

Post Bottom Ad

Pages